jio 800x100
jio 800x100
728-pixel-x-90
<< >>

കോവിഡ്: ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഐസിയുവിലേക്ക് മാറ്റി

ലണ്ടന്‍: കോവിഡ് രോഗബാധയെത്തുടര്‍ന്ന്‍ ആരോഗ്യനില വഷളായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. ജോണ്‍സന് ബോധം നഷ്ടപ്പെട്ടിട്ടില്ലെന്നും വെന്റിലേറ്റര്‍ ഉപയോഗിക്കുന്നില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
അമ്പത്തഞ്ചുകാരനായ ജോണ്‍സന് 10ദിവസം മുമ്പാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇത്ര ദിവസങ്ങള്‍ക്ക് ശേഷവും രോഗലക്ഷണങ്ങള്‍ മാറാത്ത സാഹചര്യത്തില്‍ പതിവ് പരിശോധനകള്‍ക്കായി അദ്ദേഹത്തെ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. താന്‍ ഊര്‍ജസ്വലനാണെന്ന് ജോണ്‍സന്‍ റ്റിട്ട്വറില്‍ സന്ദേശം അയയ്ക്കുകയും ചെയ്തു. എന്നാല്‍, തിങ്കളാഴ്ച ആരോഗ്യനില പൊടുന്നനെ വഷളാകുകയായിരുന്നു.
അതേസമയം ബ്രിട്ടനില്‍ കോവിഡ് രോഗബാധ രൂക്ഷമായി തുടരുകയാണ്. 51000 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 5373 പേര്‍ ഇതിനകം മരിച്ചു.

Leave a Reply