jio 800x100
jio 800x100
728-pixel-x-90
<< >>

കോവിഡ് ബോറടി മാറ്റാന്‍ പാട്ടും പ്രണയലേഖനവുമായി കാനഡ മലയാളികള്‍

 

ടൊറന്റോ: കോവിഡ് രോഗം പടരാതിരിക്കാന്‍സര്‍ക്കാര്‍ലോക്ക്ഡൌണ്‍പ്രഖ്യാപിച്ചതോടെ വീടുകളില്‍അടച്ചിരിപ്പാണ് കാനഡയിലെ വലിയൊരു വിഭാഗം ജനങ്ങള്‍. എന്നാല്‍, ഈ അടച്ചുപൂട്ടല്‍വിരസത മാറ്റാന്‍പലവിധ പരിപാടികളുമായി സജീവമാകുകയാണ് വിവിധ മലയാളിസംഘടനകളും സമൂഹമാധ്യമ കൂട്ടായ്മകളും. എല്ലാവരെയും ഉത്തേജിപ്പിക്കാന്‍ പാട്ട് മുതല്‍ പ്രണയലേഖനംവരെ മത്സരമായുണ്ട്. അതേസമയം, മറ്റ് ചില സംഘടനകള്‍ കളിയല്ലിത് കോവിഡ് എന്ന ലൈനാണ്. കോവിഡ് കാലത്തെ സംഘര്‍ഷങ്ങളെ ശാസ്ത്രീയമായി അതിജീവിക്കാന്‍ജനങ്ങളെ പഠിപ്പിക്കുകയാണ് അവര്‍.

ലോക്ക്ഡൌണ്‍വിരസത മാറ്റാന്‍കാനഡയിലെ മലയാളികളായ ട്രക്ക് ഡ്രൈവര്‍മാരുടെ സംഘടന എംടാക് തെരഞ്ഞെടുത്തത് പാട്ട് മത്സരമാണ്‌. ‘എംടാക് ടോപ്‌സിംഗര്‍’ എന്ന പേരില്‍ലോകമെങ്ങുമുള്ള മലയാളികളുടെ ഓണ്‍ലൈന്‍പാട്ട് മത്സരം എംടാക്.

വിജയിക്ക് 1000 ഡോളറാണ് സമ്മാനത്തുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവര്‍ക്കും സമ്മാനങ്ങളുണ്ട്‌. വിശദവിവരങ്ങള്‍ക്ക് http://www.mtacgroup.ca/mtac-top-singer-2020/?fbclid=IwAR252XipZD4zksqDeun-CMcIrSIl33czm5vlacRpBnP1SdHy-1vktQa4n_Iഎന്ന ലിങ്കില്‍അന്വേഷിക്കുക.

ലോക്ക്ഡൌണ്‍വിരസത മറികടക്കാന്‍’കനേഡിയന്‍താളുകള്‍’ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ വ്യത്യസ്തമായ മത്സരവുമായാണ് രംഗത്തുള്ളത്. മികച്ച പ്രണയലേഖനം എഴുതുന്നവര്‍ക്കാണ് സമ്മാനം. വിവാഹിതരായവര്‍മത്സരത്തില്‍പങ്കെടുത്താല്‍ഉണ്ടായേക്കാവുന്ന കുടുംബപ്രശ്നങ്ങള്‍ക്ക് തങ്ങള്‍ഉത്തരവാദികളല്ലെന്ന് സംഘാടകര്‍മുന്നെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ മത്സരം സംബന്ധിച്ച വിശദാംശങ്ങള്‍അറിയേണ്ടവര്‍ ‘കനേഡിയന്‍താളുകള്‍’ എന്ന ഫെയ്സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.

ചില സംഘടനകളും കൂട്ടായ്മകളും വിനോദപരിപാടികളുമായി ആള്‍ക്കാരുടെ മനസ്സ് ശാന്തമാക്കാന്‍ശ്രമിക്കുമ്പോള്‍മറ്റ് ചിലര്‍ഈ കാലത്തെ ഗൌരവത്തോടെ സമീപിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ്. കോവിഡ് ലോക്ക്ഡൌണില്‍കഴിയുന്നവരുടെ മാനസികസംഘര്‍ഷങ്ങള്‍ലഘൂകരിക്കാന്‍കൌണ്‍സിലര്‍മാര്‍ഉള്‍പ്പെടെയുള്ളവരുമായി സൂം മീറ്റിംഗ് ഉള്‍പ്പെടെയുള്ള പരിപാടികളാണ് മലയാളി അസോസിയേഷന്‍ഓഫ് സോഷ്യല്‍വര്‍ക്കേഴ്സ് ഒണ്ടാരിയോ [മാസോ] സംഘടിപ്പിക്കുന്നത്.   വീടുകളില്‍മാസ്കുകള്‍നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മിസിസാഗ കേരള അസോസിയേഷനും രംഗത്തുണ്ട്.

കോവിഡ് ആദ്യഘട്ട സന്നദ്ധപ്രവര്‍ത്തനങ്ങളില്‍മലയാളിസംഘടനകള്‍സജീവമായി രംഗത്തുണ്ടായിരുന്നു. ടൊറന്റോ മലയാളി സമാജം, സമന്വയ കള്‍ച്ചറല്‍അസോസിയേഷന്‍, ഒണ്ടാരിയോ റിജിയണല്‍മലയാളി അസോസിയേഷന്‍, ഗ്രാന്‍ഡ്‌റിവര്‍മലയാളി അസോസിയേഷന്‍, നയാഗ്ര മലയാളി അസോസിയേഷന്‍, ലണ്ടന്‍മലയാളി അസോസിയേഷന്‍, കൊച്ചിന്‍ക്ലബ്ബ്, ട്രിവാന്‍ഡ്രം ക്ലബ്ബ്, ഗ്ലാഡിയേറ്റെഴ്സ് തുടങ്ങി വിവിധ സംഘടനകള്‍ഹെല്‍പ് ലൈനുകള്‍തുറന്ന് രംഗത്തുണ്ട്.

Leave a Reply