jio 800x100
jio 800x100
728-pixel-x-90
<< >>

കോവിഡ് ബാധിതനായ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായതായി മെഡിക്കല്‍ ബുള്ളറ്റിന്‍

ചെന്നൈ:കോവിഡ് ബാധിതനായി ചികിത്സയില്‍ തുടരുന്ന വിശ്രുത ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായതായി ആശുപത്രി വൃത്തങ്ങള്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.അദ്ദേഹത്തെ മെഡിക്കല്‍ വിദഗ്ധ സംഘത്തിന്റെ  തീരുമാനത്തെത്തുടര്‍ന്ന്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ശ്വസന സഹായത്തോടെയാണു കഴിയുന്നതെന്നു മെഡിക്കല്‍ ബുള്ളറ്റിനില്‍പറയുന്നു.ആരോഗ്യനില ഭേദമാകുന്നതായി ഇന്നലെ വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചതിനു പിന്നാലെഅര്‍ധരാത്രിയോടെയാണു സ്ഥിതി മോശമായത്.. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്നു ആഗസ്റ്റ്‌  അഞ്ചാം തിയതിയാണ്അദ്ദേഹത്തെ  ചെന്നൈയിലെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചത്. ഫെയ്സ്ബുക് വിഡിയോയിലൂടെ  ബാലസുബ്രഹ്മണ്യം തന്നെയാണു രോഗവിവരം പങ്കുവച്ചത്.

bulletin

INDIANEWS24 CHENNAI DESK

 

Leave a Reply