jio 800x100
jio 800x100
728-pixel-x-90
<< >>

കോവിഡ് പ്രതിസന്ധിയെ മറികടന്നു കേരളത്തിൽ ആദ്യഘട്ടത്തിൽ 72.67 ശതമാനം പോളിംഗ്

തിരുവനന്തപുരം:കോവിഡ്  പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്ന ഘട്ടത്തിലും കേരളത്തിൽ ആദ്യഘട്ടത്തിൽ മികച്ച വോട്ടിംഗ് രേഖപ്പെടുത്തി.തെരഞ്ഞെടുപ്പ്‌ നടന്ന അഞ്ചു ജില്ലകളിൽ 72.67 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ്‌ തെരഞ്ഞെടുപ്പു കമീഷന്റെ പ്രാഥമിക കണക്ക്‌. കോവിഡ്‌ സാഹചര്യത്തിലെ സ്‌പെഷ്യൽ തപാൽ വോട്ടുകൾ ആദ്യഘട്ടത്തിൽ 48,000 ലധികമുണ്ട്‌. ഇത്‌ കൂടി ചേർത്താൽ പോളിങ്‌ ശതമാനം ഉയരും. വോട്ടെടുപ്പ്‌  സമാധാനപരമായിരുന്നു. രാവിലെ ചിലയിടത്ത്‌ വോട്ടിങ്‌ യന്ത്രം തകരാറിലായെങ്കിലും ഉടൻ പ്രശ്‌നം പരിഹരിച്ചു. കോവിഡ്‌ പോസിറ്റീവായവരും ക്വാറന്റൈനിലായവരും വൈകിട്ട്‌ അഞ്ചിനുശേഷം പിപിഇ കിറ്റ്‌ ധരിച്ച്‌ ബൂത്തിലെത്തി. ഇവർക്ക്‌ മറ്റ്‌ വോട്ടർമാർ വോട്ടുചെയ്‌തശേഷം അവസരം നൽകി.

തിരുവനന്തപുരം –- 69.76, കൊല്ലം–– 73.41, പത്തനംതിട്ട–- – 69.70, ആലപ്പുഴ–– 77.23, ഇടുക്കി–- – 74.56 എന്നിങ്ങനെയാണ്‌ പോളിങ്‌ ശതമാനം. തിരുവനന്തപുരം കോർപറേഷനിൽ 59.73 ശതമാനവും കൊല്ലത്ത്‌- 66.06ശതമാനവും പേർ വോട്ട്‌ രേഖപ്പെടുത്തി.വോട്ടുചെയ്യാൻ എത്തിയ രണ്ടുപേർ കുഴഞ്ഞുവീണ്‌ മരിച്ചു. കോട്ടയം റാന്നി ഇടമുറി ജിഎച്ച്‌എസ്‌എസിലെത്തിയ പുതുപ്പറമ്പിൽ മത്തായി (90), ആലപ്പുഴ കാർത്തികപ്പള്ളി മഹാദേവികാട്‌ എസ്‌എൻഡിപി എച്ച്‌എസിൽ  കളത്തിപ്പറമ്പിൽ  ബാലൻ (60) എന്നിവരാണ്‌ മരിച്ചത്‌.മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിലും ഇത്രയധികം പേർ വോട്ട്‌ രേഖപ്പെടുത്തിയത്‌ ജനാധിപത്യത്തിന്റെ വിജയമാണെന്ന്‌  തെരഞ്ഞെടുപ്പു കമീഷണർ വി ഭാസ്‌കരൻ മാധ്യമങ്ങളോടു പറഞ്ഞു.  
INDIANEWS24 ELECTION DESK 

Leave a Reply