jio 800x100
jio 800x100
728-pixel-x-90
<< >>

കോവിഡ് തളർത്തിയ ഇന്ത്യൻ ടീമിന് ആസ്‌ട്രേലിയയിൽ 66 റൺസിന്റെ കയ്പ്പ് നീർ !

സിഡ്‌നി:സുദീർഘമായ ഒരു ഇടവേളയ്ക്കു ശേഷം കളിക്കളത്തിലെത്തിയ ഇന്ത്യയ്ക്ക് വമ്പൻ തോൽവിയുടെ കയ്പ്പ് നീർ. ആദ്യം ബാറ്റ് ചെയ്ത ആസ്ടേലിയ 375 റൺസിന്റെ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയപ്പോൾ ഇന്ത്യൻ നിര 308 റൺസിന്‌ തകർന്നടിഞ്ഞു.ബൗളർ നവദീപ് സൈനിയുടെ 35 റൺസാണ് ഇന്ത്യയെ മുന്നൂറു കടത്തിയത്.ഇന്ത്യൻ നിരയിൽ ഹർദിക് പാണ്ഡെ കരിയറിലെ മികച്ച സ്‌കോർ നേടിയതും (90 ) ശിഖർ ധവാന്റെ അർദ്ധ സെഞ്ചുറിയും മാത്രമാണ് ഇന്ത്യയ്ക്ക് ഓർക്കാനുള്ളത്.ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഐ പി എൽ ടോപ് സ്‌കോറർ കെ എൽ രാഹുലും മായങ്ക് അഗർവാളും ശ്രേയസ് അയ്യരുമൊക്കെ തീർത്തും നിരാശപ്പെടുത്തി.

ഐ പി എല്ലിലെ ഫോം തുടർന്ന ഡേവിഡ് വാർണറിന്റെ അർദ്ധ സെഞ്ചുറിയും ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ തകർപ്പൻ സെഞ്ചുറിയും ഒപ്പം ഐ പി എല്ലിൽ തീരെ നിറം മങ്ങിയ സ്റ്റീവ് സ്മിത്തിന്റെ 66 പന്തിൽ നിന്നുള്ള വെടിക്കെട്ട് സെഞ്ചുറിയുമാണ് ആസ്ട്രേലിയയെ വമ്പൻ ഇന്നിംഗ്‌സിൽ എത്തിച്ചത്.ഇനി രണ്ടു മത്സരങ്ങൾ കൂടി ഏകദിന പരമ്പരയിൽ അവശേഷിക്കുന്നുണ്ട്.

INDIANEWS24 CRICKET DESK 

 

Leave a Reply