jio 800x100
jio 800x100
728-pixel-x-90
<< >>

കോവിഡ്: കാനഡയില്‍ മരണം 374 ആയി

ഓട്ടവ: കോവിഡ് രോഗബാധയെത്തുടര്‍ന്ന്‍ കാനഡയില്‍ മരിച്ചവരുടെ എണ്ണം ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 374 ആയി. 17825 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം എട്ടു പേര്‍ മരിച്ച ക്യുബക്ക് മോണ്ട്രിയലിലെ നഴ്സിംഗ് കേന്ദ്രത്തില്‍ 105 പേര്‍ രോഗബാധിതരാണ്.
രാജ്യത്തെ കൂടുതല്‍ ജനസംഖ്യയുള്ള പ്രവിശ്യയായ ഒണ്ടാരിയോയില്‍ 21 പേര്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ ഔദ്യോഗിക കണക്ക്പ്രകാരം 153 ആയി. 164 പേര്‍ മരിച്ചതായാണ് സ്ഥിരീകരിക്കാത്ത കണക്കുകള്‍. രോഗം ബാധിച്ചവരുടെ എണ്ണം 4276 ആയി.
ക്യുബക്കിലാണ് ഏറ്റവും രോഗബാധിതര്‍, 9340. മരണസംഖ്യ 150. 760 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടത്.

Leave a Reply