ഓട്ടവ: കാനഡയിലെ വലിയ പ്രവിശ്യയായ ഒണ്ടാരിയോയില് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും നൂറില്‍ താഴെ. 89 പേര്‍ക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. അതേസമയം ക്യുബക്കില് 122 പേര്‍ക്കും ആല്‍ബര്‍ട്ടയില്‍ 113 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടു.
ഒണ്ടാരിയോയില് വ്യാഴാഴ്ച മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 2772 ആയി. 84 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 27 പേര് ഐസിയുവിലും അതില്‍ 16 പേര് വെന്റിലേറ്ററിലുമാണ്.ക്യുബക്കില് ഒന്നും ആല്‍ബര്‍ട്ടയില്‍ അഞ്ചും മരണങ്ങളാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.
INDIANEWS24 ONTARIO DESK