jio 800x100
jio 800x100
728-pixel-x-90
<< >>

കോവിഡ്: ഒണ്ടാരിയോയില്‍ 15000 പേര്‍വരെ മരിക്കാം

ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ പ്രവിശ്യയായ ഒണ്ടാരിയോയില്‍ കോവിഡ് രോഗം ബാധിച്ച് 3000 മുതല്‍ 1500൦വരെ ആള്‍ക്കാര്‍ മരിക്കാമെന്ന് വിദഗ്ധര്‍. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ മരണസംഖ്യ ഒരു ലക്ഷംവരെ ഉയരമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാരിന്‍റെ അതിശക്തമായ ഇടപെടല്‍ ഉണ്ടാകുകയും ജനങ്ങള്‍ വീടുകളില്‍ ഇരിക്കുകയും ചെയ്താല്‍ മാത്രമേ മരണസംഖ്യ കുറയ്ക്കാന്‍ കഴിയൂ.
ഒണ്ടാരിയോ ഹെല്‍ത്ത് സിഇഒ മാത്യു ആന്റെഴ്സന്‍, പബ്ലിക് ഹെല്‍ത്ത് ഒണ്ടാരിയോ സിഎഒ ഡോ. പീറ്റര്‍ ഡോനെല്ലി, ഡല്ല ലന സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ഡീന്‍ അഡാല്‍സ്റ്റെനിന്‍ ബ്രൌണ്‍ എന്നിവരാണ്‌ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.
ഈ മാസം അവസാനത്തൊടെ രോഗബാധിതരുടെ എണ്ണം 80000 ആയി ഉയരുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍. 1600 പേര്‍ മരണപ്പെടാം. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ രോഗബാധിതര്‍ മൂന്ന് ലക്ഷവും മരണം 6000ഉം ആയി ഉയരും. എന്നാല്‍, നിയന്ത്രണങ്ങള്‍ അതീവ കര്‍ശനമക്കിയാല്‍ മരണസംഖ്യ 200 ആയി കുറയ്ക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ പറഞ്ഞു

Leave a Reply