jio 800x100
jio 800x100
728-pixel-x-90
<< >>

കോവിഡ്: ഇന്ത്യക്കെതിരെ ഭീഷണിയുമായി ട്രംപ്

വാഷിംഗ്‌ടണ്‍: മലേറിയ രോഗചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ളോറോക്വിന്റെ കയറ്റുമതി നിര്‍ത്തിവെച്ച ഇന്ത്യക്കെതിരെ ഭീഷണിയുമായി  അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ ഡ് ട്രംപ്. കയറ്റുമതി നിരോധനം ഇന്ത്യ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ് സൂചന നല്‍കി. മലേറിയക്കെതിരെ ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഈ മരുന്ന് കോവിഡ് രോഗചികിത്സയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ട്.  ഇന്ത്യയിലും കോവിഡ് രോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണ് മലേറിയ മരുന്നിന്‍റെ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ട്രംപിന്റെ മുന്നറിയിപ്പിനോടുള്ള  ഇന്ത്യന്‍ പ്രതികരണം അറിവായിട്ടില്ല.
മലേറിയ മരുന്നിന്‍റെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഫോണില്‍ വിളിച്ച് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്താണ് മോഡിയുടെ മറുപടി എന്ന് കാത്തിരിക്കുകയാണെന്ന് ട്രംപ് പറഞ്ഞു.. വിലക്ക് പിന്‍വലിക്കാന്‍ മോഡി തയ്യാറാകുമെന്നാണ് താന്‍ കരുതുന്നതെന്ന്  യുഎസ് പ്രസിഡന്‍റ് പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന എന്‍95 മാസ്ക് അമേരിക്കയില്‍നിന്ന് കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് കഴിഞ്ഞ ദിവസം ട്രംപ് ഇടപെട്ട് തടഞ്ഞിരുന്നു. അമേരിക്കയ്ക്ക് കൂടുതല്‍ മാസ്കുകള്‍ ആവശ്യമുണ്ടെന്ന കാരണം പറഞ്ഞായിരുന്നു ഈ വിലക്ക്.

Leave a Reply