jio 800x100
jio 800x100
728-pixel-x-90
<< >>

കോവിഡ്: അടുത്ത ഒരാഴ്ച കാനഡയ്ക്ക് നിര്‍ണായകം

ടൊറന്റോ: കൊറോണ രോഗബാധയെ പിടിച്ചുകെട്ടാന്‍ കഴിയുമോ എന്ന കാര്യത്തില്‍ അടുത്ത ഒരാഴ്ച കാനഡയ്ക്ക് നിര്‍ണായകമെന്ന് ചീഫ് പബ്ലിക് ഹെല്‍ത്ത്‌ ഓഫീസര്‍ തെരേസ ടാം. അതേസമയം രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 63 ആയി. രോഗബാധിതരുടെ എണ്ണം 6200 കടന്നു.
ഇതുവരെ ഉള്ള ആറായിരത്തിലേറെ പേരില്‍ 65 ശതമാനത്തിനും സമൂഹ്യവ്യാപനത്തിലൂടെയാണ് രോഗബാധ ഉണ്ടായതെന്നാണ് കണ്ടെത്തല്‍. 35 ശതമാനം മാത്രമാണ് വിദേശങ്ങളില്‍നിന്നുള്ള യാത്രയ്ക്കിടെയോ അത്തരത്തില്‍ ഉള്ളവരുമായി അടുത്ത് ഇടപഴകുകയോ വഴിയോ രോഗം ബാധിച്ചവര്‍. സാമൂഹ്യവ്യാപനം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒണ്ടാരിയോ, ക്യുബക്ക്, ആല്‍ബര്‍ട്ട പ്രൊവിന്‍സുകളെ നിരീക്ഷിച്ചുവരികയാണെന്ന് തെരേസ പറഞ്ഞു. സാമൂഹ്യ അകലം പാലിക്കല്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കിയെങ്കിലും ഇത് ഗുണംചെയ്തോ എന്നറിയാന്‍ ഒരാഴ്ചകൂടി കാത്തിരിക്കണം. പുതുതായി സ്ഥിരീകരിക്കപ്പെടുന്ന രോഗബാധിതരുടെ വര്‍ധന ബ്രിട്ടീഷ് കൊളംബിയയില്‍ കുറഞ്ഞതുപോലെ ഈ മൂന്ന് പ്രൊവിന്‍സുകളിലും കുറയുന്നുണ്ടോ എന്നതാണ് പ്രധാനം- തെരേസ വ്യക്തമാക്കി.
ബ്രിട്ടീഷ് കൊളംബിയയില്‍ സാമൂഹ്യ അകലം പാലിക്കല്‍ കര്‍ശനമാക്കിയ ശേഷം രോഗബാധിതരുടെ വര്‍ധന 12 ശതമാനമായി കുറഞ്ഞിരുന്നു. നേരത്തെ ഇത് 24 ശതമാനമായിരുന്നു.
എന്നാല്‍, അധികൃതരെ മുള്‍മുനയില്‍ നിര്‍ത്തുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ കാനഡയിലേക്ക് തിരിച്ചെത്തി ക്വാറന്റൈന്‍ നിര്‍ദേശിച്ചിട്ടുള്ളവരുടെ എണ്ണമാണ്. മാര്‍ച്ച്‌ 14നും 20നിമിടയില്‍ മാത്രം 10 ലക്ഷത്തിലധികം പേരാണ് മറ്റു രാജ്യങ്ങളില്‍നിന്ന് കാനഡയില്‍ മടങ്ങിയെത്തിയിട്ടുള്ളത്.

Leave a Reply