സോവെറിന്‍ ജോണ്‍
എഡ്മന്റന്‍: കോവിഡ് പ്രതിരോധ രംഗത്ത് നൂതന പ്രതിരോധ മാർഗവുമായി കാനഡയിലെ പ്രവിശ്യകളില്‍ ഒന്നായ ആൽബർട്ട. ആൽബർട്ട ഹെൽത്ത് സർവീസ് കോൺടാക്ട് ട്രാക്കർ എന്ന സങ്കേതികവിദ്യ ആപ് സ്റ്റോറിൽ നിന്നും ഫ്രീയായി ഡൗൺലോഡ് ചെയ്യുന്നവർക്ക് ഈ സേവനം ലഭ്യമാകും.
കോവിഡ് രോഗബാധ സ്ഥിരീകരിക്കപ്പെട്ട ആള് ബ്ലൂടൂത്ത് പരിധിയില്‍ ഉണ്ടെങ്കില്‍ മുന്നറിയിപ്പ് നല്‍കുന്നതാണ് ഈ സാങ്കേതികവിദ്യ. കോവിഡ് അതിവ്യാപന സ്ഥലങ്ങളുടെ വിവരങ്ങളും ഇതില്‍ ലഭിക്കും.
സാങ്കേതികവിദ്യക്ക് വൻ സ്വീകരണമാണ് പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്നത്. നേരത്തെ സമാനമായ രീതിലുള്ള സാങ്കേതികവിദ്യ കോവിഡ് പ്രതിരോധത്തില്‍ ചൈന വിജയകരമായി ഉപയോഗിച്ചിരുന്നു. കേരള സര്‍ക്കാരും ഇത്തരത്തിലുള്ള പരീക്ഷണം ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, സ്പ്രിങ്ക്ലര്‍ വിവാദങ്ങളിൽ പെട്ട് ഇത് പാതിവഴിയില്‍ മുടങ്ങുകയായിരുന്നു.