728-pixel-x-90-2-learn
728-pixel-x-90
<< >>

കോവളം കൊട്ടാരം: പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്ന് വി.എസ്‌

തൃശ്ശൂര്‍: കോവളം കൊട്ടാരവും അനുബന്ധപ്രദേശങ്ങളും സര്‍ക്കാരിന്റേതാണെന്ന പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

കൊട്ടാരം സര്‍ക്കാരിന് വിട്ടു നല്‍കുമ്പോള്‍ ചുറ്റമുള്ള സ്ഥലം പാട്ടത്തിനു നല്‍കണമെന്ന രവി പിള്ളയുടെ ആവശ്യം അംഗീകരിച്ച സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കാന്‍ സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് വി.എസ് നിലപാട് വ്യക്തമാക്കിയത്.

കൊട്ടാരവും അനുബന്ധ പ്രേദശങ്ങളും സര്‍ക്കാരിന്റേതാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥലം പാട്ടത്തിന് നല്‍കണം എന്ന ആവശ്യമുണ്ടായിരുന്നു. അത് അന്നേ തള്ളിക്കളഞ്ഞതാണ്. ഇപ്പോള്‍ രവി പിള്ള വിലയ്ക്കു വാങ്ങിയ ശേഷവും അതേ ആവശ്യമുന്നയിക്കുകയാണ്. മുമ്പത്തെ സാഹചര്യത്തില്‍ നിന്നും യാതൊരു മാറ്റവും ഇപ്പോഴുണ്ടായിട്ടില്ല. സര്‍വ കക്ഷി യോഗത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കണമെന്ന തീരുമാനമാണ് പാര്‍ട്ടി സെക്രട്ടേറിയറ്റ് കൈക്കൊണ്ടത്. അല്ലാതെ നിലപാട് മാറ്റിയിട്ടില്ല. അദ്ദേഹം വ്യക്തമാക്കി.

രവി പിള്ളയുടെ ആര്‍.പി.ഗ്രൂപ്പും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കോവളത്തെ ഹാല്‍സിയന്‍ കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. ഹാല്‍സിയന്‍ കൊട്ടാരവും പരിസരത്തെ 10.2 ഏക്കര്‍ സ്ഥലവും നിലവില്‍ തര്‍ക്കപ്രദേശമാണ്. പുരാവസ്തുവകുപ്പിനാണ് മേല്‍നോട്ടച്ചുമതല. ആര്‍.പി.ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലീലാ ഹോട്ടലിന് സമീപമുള്ള ഹാല്‍സിയന്‍ കൊട്ടാരത്തിന്‍മേല്‍ സര്‍ക്കാരിന്റെ അവകാശം ചോദ്യം ചെയ്യുന്ന ഹര്‍ജി പിന്‍വലിക്കാമെന്നും പകരം കൊട്ടാര പരിസരത്തെ 10.2 ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കണമെന്നും കാണിച്ച് ആര്‍.പി.ഗ്രൂപ്പ്‌സര്‍ക്കാരിന് കത്തെഴുതിയിരുന്നു.

Leave a Reply