728-pixel-x-90-2-learn
728-pixel-x-90
<< >>

കോഴ വാങ്ങിയതിന് ശ്രീശാന്തിനെതിരെ തെളിവുണ്ടോയെന്ന് കോടതി

ന്യൂഡല്‍ഹി:ഐ പി എല്‍ ക്രിക്കറ്റിനിടെ ഒത്തുകളിക്കാന്‍ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് കോഴ വാങ്ങിയതിന് തെളിവുണ്ടോയെന്ന് കോടതി.കേസ് പരിഗണിക്കുന്ന ഡല്‍ഹിയിലെ പാട്യാല കോടതി വിചാരണ വേളയിലാണ് ചോദ്യം ഉന്നയിച്ചത്.ശ്രീശാന്തിന്റെ സുഹൃത്ത് ജിജു ജനാര്‍ദ്ദനന്റെ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.

ശ്രീശാന്ത് കോഴപ്പണം കൈപ്പറ്റിയതായി രേഖയുണ്ടോ,വാതുവെപ്പുകാരുമായി ബന്ധപ്പെട്ടതിന് തെളിവുണ്ടോ,ഷോപ്പിങ് നടത്തിയത് കോഴപ്പണം കൊണ്ടാണെന്ന് എങ്ങനെ ഉറപ്പിക്കാന്‍ കഴിയും എന്നെല്ലാം കോടതി ചോദിച്ചു.2013 ഐ പി എല്‍ സീസണില്‍ ഒത്തുകളി നടത്തിയെന്നാണ് താരത്തിനെതിരെയുള്ള ആരോപണം.കേസുമായി ബന്ധപ്പെട്ട് അന്ന് ശ്രീശാന്ത് മത്സരങ്ങള്‍ക്കിടെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

എന്നാല്‍ ശ്രീശാന്ത് കഴിഞ്ഞ ദിവസം തനിക്കെതിരെ ചുമത്തിയ മകൊക്ക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.വാതുവയ്പുകാരുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ശ്രീശാന്ത് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.തന്റെ നേര്‍ക്ക് ആരോപണത്തിനിടയാക്കുന്ന ഒരേയൊരു സംഭവം വാതുവയ്പ്പുകാരന്‍ ചന്ദ്രേഷുമായുള്ള ജിജു ജനാര്‍ദ്ദനന്റെ ഫോണ്‍ സംഭാഷണമാണെന്നും താരം കോടതിയില്‍ വാദിച്ചു.

INDIANEWS24 NEWDELHI

Leave a Reply