jio 800x100
jio 800x100
728-pixel-x-90
<< >>

കോഴ നല്‍കിയതിനെ പറ്റി ഒന്നും പറയാതെ ബാറുടമകളുടെ മൊഴി

തിരുവനന്തപുരം:ബാര്‍ കോഴ കേസില്‍ ബാറുടമകളില്‍ ചിലര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ കോഴകാര്യങ്ങളൊന്നും പറഞ്ഞില്ല.കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ബാറുടമകളില്‍ ചിലരില്‍ നിന്നും മൊഴിയെടുത്തപ്പോഴാണ് ധനമന്ത്രിക്ക് കോഴ നല്‍കിയതിനെ പറ്റി യാതൊന്നും പരാമര്‍ശിക്കാതിരുന്നത്.

ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡി രാജ് കുമാര്‍, വൈസ് പ്രസിഡന്റ് പി എം കൃഷ്ണദാസ് എന്നിവരില്‍ നിന്നാണ് വിജിലന്‍സ് മൊഴിയെടുത്തത്.ധനമന്ത്രി കെ എം മാണിയെ കാണാന്‍ പോയത് സഹായം ചോദിച്ചാണെന്നാണ് ഉടമകള്‍ മൊഴി നല്‍കി.പണം പിരിച്ചത് നിയമ നടപടിക്കള്‍ക്കായിട്ടാണെന്നും മൊഴിയില്‍ പറയുന്നു.അസോസിയേഷന്‍ യോഗങ്ങളുടെ മിനിട്‌സ് ഭാരവാഹികള്‍ ഹാജരാക്കി. ബാക്കി മൊഴി രേഖപ്പെടുത്താന്‍ അടുത്തയാഴ്ച വീണ്ടും ഹാജരാകാന്‍ ഇവരോട് നിര്‍ദേശിച്ചു.

അതേസമയം പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ബിജു രമേശിനെ പിന്തുണയ്ക്കുമെന്നും ബാര്‍ ഉടമകളുടെ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി അറിയിച്ചു.പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്നാണ് കേസ്.ബാര്‍ ഉടമകളോട് മാണി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നും അതില്‍ ഒരു കോടി രൂപ അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്നു കൈപ്പറ്റിയെന്നും വിജിലന്‍സ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

INDIANEWS24 TVPM

Leave a Reply