728-pixel-x-90-2-learn
728-pixel-x-90
<< >>

കോഴ ആരോപണത്തില്‍ മൊഴി നല്‍കാത്ത ബാറുടകമകള്‍ക്ക് വിജിലന്‍സിന്റെ അന്ത്യശാസനം

തിരുവനന്തപുരം:പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിക്ക് കോഴ നല്‍കിയെന്ന ആരോപണത്തെ കുറിച്ച് മൊഴി നല്‍കാത്ത ബാറുടമകള്‍ക്ക് വിജിലന്‍സിന്റെ അന്ത്യശാസനം.തിങ്കളാഴ്ച്ചയോടെ ഹാജരായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് ബാറുടമകള്‍ക്ക് വിജിലന്‍സ് നോട്ടീസ് അയച്ചു.

തിങ്കളാഴ്ച്ച വിജിലന്‍സിലെത്തി മൊഴി നല്‍കാത്തവരില്‍ നിന്നും വിജിലന്‍സ് നേരിട്ടെത്തി മൊഴി രേഖപ്പെടുത്തും.ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ബിജു രമേശ് അടക്കം 19 പേരില്‍ നിന്നു മാത്രമാണ് ഇതേവരെ മൊഴിയെടുത്തിട്ടുള്ളത്.ഭാരവാഹികള്‍ പലരോടും ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ആരും ഹാജരായിരുന്നില്ല.

പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനകാര്യമന്ത്രി കെ എം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു അന്വേഷണം.ആരോപണത്തില്‍ കഴമ്പുണ്ടോയെന്നറിയാന്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്താനാണ് സര്‍ക്കാര്‍ വിജിലന്‍സ് സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നത്.എന്നാല്‍ ക്വിക്ക് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നത് അസാധാരണമായി നീണ്ടുപോയതിന് സര്‍ക്കാരിനോട് വിശദീകരണം നല്‍കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് വിജിലന്‍സ് ബാറുടമകള്‍ക്ക് മൊഴിനല്‍കാന്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

INDIANEWS24 TVPM

Leave a Reply