ന്യൂഡല്‍ഹി:സോളാര്‍ കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണം നടത്താന്‍ ഡല്‍ഹിയിലെ കോടതി ഉത്തരവിട്ടു.സോളാര്‍ കേസ് വിചാരണയ്ക്കിടെ പ്രധാന പ്രതിയായ സരിതാ എസ് നായര്‍ ഡല്‍ഹിയില്‍ വച്ച് ഉമ്മന്‍ ചാണ്ടിക്ക് കോഴപ്പണം കൈമാറിയെന്ന് മൊഴി നല്‍കിയിരുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടി നവോദയ സംഘടനയുടെ എക്സിക്ടൂട്ടീവ് അംഗം ദിലീപ് നല്കിയ പരാതി പരിഗണിച്ചാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഉമ്മന്‍ ചാണ്ടി,തോമസ് കുരുവിള,സരിത എസ് നായര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് കോടതി നിര്‍ദ്ദേശം.ഡല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍ ഒരു മാളിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ച് സരിത മുഖ്യമന്ത്രിക്കുള്ള 1.10 കോടി രൂപ അദ്ദേഹത്തിന്റെ അനുയായി തോമസ് കുരുവിളയ്ക്ക് കൈമാറിയെന്നായിരുന്നു മൊഴി.അന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് 31നകം സമര്‍പ്പിക്കാനാണ് ജസ്റ്റിസ് രാജേഷ് കുമാര്‍ രാംപുരിയുടെ ഉത്തരവ്.
INDIANEWS24.COM NEWDELHI