728-pixel-x-90-2-learn
728-pixel-x-90
<< >>

കോഴിക്കോട്-ദുബായ് യാത്രയ്ക്ക് 4,999

മുംബൈ:കോഴിക്കോട് നിന്നും ദുബായിലേക്ക് പറക്കാനുള്ള ടിക്കറ്റ് വില 4,999 രൂപ.സ്‌പൈസ് ജെറ്റ് ആണ് ഈ വമ്പന്‍ ഓഫറുമായെത്തിയിരിക്കുന്നത്.ആവശ്യക്കാര്‍ക്ക് ഇന്നുമുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.അടുത്ത മാസം 15 മുതലായിരിക്കും സര്‍വ്വീസ്.

പുതിയ വിമാന സര്‍വ്വീസ് തുടങ്ങുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഇളവെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.കമ്പനി എട്ട് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നാണ് പുതുതായി നേരിട്ട് ദുബായിക്കുള്ള സര്‍വ്വീസുകള്‍ ആരംഭിക്കുക.ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, പുണെ, കൊച്ചി, മധുര, അമൃത്സര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നാണ് നേരിട്ടുള്ള വിമാന സര്‍വീസ്.കൂടാതെ കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നും മറ്റ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന വിമാന സര്‍വീസുമുണ്ട്.

കോഴിക്കോട്ദുബായ് റൂട്ടില്‍ എല്ലാ ദിവസവും വിമാന സര്‍വ്വീസുണ്ടാകും.പുതിയ സര്‍വീസിനായി ബോയിങ് 737എന്‍ജി വിമാനങ്ങളാണ് സ്‌പൈസ്‌ജെറ്റ് ഉപയോഗിക്കുന്നത്.

INDIANEWS24.COM Business Desk

Leave a Reply