728-pixel-x-90-2-learn
728-pixel-x-90
<< >>

കോഴിക്കോട് എന്‍ സി സി കേഡറ്റ് വെടിയേറ്റ് മരിച്ചു

കോഴിക്കോട്:പരിശീലന ശേഷം തോക്ക് വൃത്തിയാക്കുന്നതിനിടെ എന്‍ സി സി കേഡറ്റ് വെടിയേറ്റു മരിച്ചു.കൊല്ലം പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥി ധനുഷ് കൃഷ്ണയാണ് മരണമടഞ്ഞത്.കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ വച്ചായിരുന്നു സംഭവം.

തോക്ക് വൃത്തിയാക്കുന്നതിനിടെ ധനുഷിന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.പരിശീലന ശേഷം ബാരക്കില്‍ തിരിച്ചെത്തിക്കഴിഞ്ഞായിരുന്നു സംഭവം.തോക്കില്‍ ഒരു തിര ബാക്കിയുള്ള വിവരം അധ്യാപകരും വിദ്യാര്‍ത്ഥികളും ശ്രദ്ധിച്ചിരുന്നില്ല.ധനുഷിന്റെ നെഞ്ചിലാണ് വെടിയുണ്ട തുളച്ചുകയറിയത്.ഉടന്‍ തന്നെ മറ്റ് വിദ്യാര്‍ത്ഥികളും പരിശീലകരും ചേര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

INDIANEWS24.COM

Leave a Reply