ബെംഗളുരു: കര്‍ണ്ണാടകയിലെ ചന്നപ്പട്ടണയ്ക്കടുത്ത് കെ എസ് ആര് ടി സി ബസില്‍ യാത്രക്കാരെ കൊള്ളയടിച്ചു സ്വര്‍ണ്ണവും പണവും കവര്‍ന്നു. കോഴിക്കോട്ടു നിന്നും ബെംഗളുരുവിലേക്ക് പുറപ്പെട്ട ബസില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. ഡ്രൈവര്‍ ബസ് നിര്‍ത്തി പുറത്തിറങ്ങിയ സമയത്ത് ബൈക്കിലെത്തിയ നാലംഗ സംഘം യാത്രക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു. പിന്നീടിവര്‍ രക്ഷപ്പെട്ടു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
ഇന്നലെ വൈകീട്ട് കോഴിക്കോട് നിന്നും പുറപ്പെട്ട ബസ്സാണ് മൈസൂരുവിനും ബെംഗളുരുവിനും ഇടയിലുള്ള ചന്നപ്പട്ടണയ്ക്കടുത്ത് കൊള്ളയടിക്കപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ബസ് ചന്നപ്പട്ടണ പോലീസ് സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനില്‍ പരാതി നല്കിയ ശേഷം യാത്രക്കാരെ മറ്റു ബസ്സുകളിലായി ലക്ഷ്യസ്ഥാനത്തേക്ക് കയറ്റിവിട്ടു.
INDIANEWS24.COM Chikkenalloor