728-pixel-x-90-2-learn
728-pixel-x-90
<< >>

കോഴിക്കോട്ടുകാരെ “നിപ സംശയത്തിന്റെ” കണ്ണില്‍ കാണരുതെന്ന് എം ടി ,കോളറ കാലത്തെ മനോഭാവമെന്നു രാമചന്ദ്രബാബു

തിരുവനന്തപുരം:കോഴിക്കോട് നിപ വൈറസ് പനി ബാധിച്ചതിനാൽ അവിടെ നിന്ന് വരുന്നവരെ സംശയത്തിന്റെ കണ്ണോടെയാണ്  കാണുന്നതെന്ന് എം.ടി. വാസുദേവൻ നായർ. പനിയെക്കുറിച്ച് ഒന്നുരണ്ടുപേർ എന്നോട് ചോദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഒ.എൻ.വി അവാർഡ് വാങ്ങാൻ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് തന്റെ സുഹൃത്തുക്കളായ രാമചന്ദ്രബാബുവിനോടും ശിവൻസ് സ്റ്റുഡിയോ ഉടമ ശിവനോടും എം.ടി ഇക്കാര്യം വെളിപ്പെടുത്തിയത്.
പണ്ട് കോളറക്കാലത്തെ അതേ മനോഭാവം പലരിലും ഇപ്പോഴും തങ്ങിനിൽപ്പുണ്ടെന്ന് രാമചന്ദ്രബാബുവും അഭിപ്രായപ്പെട്ടു. കോഴിക്കോട് നിപ വൈറസ് ആദ്യമായി പിടിപെട്ട കുടുംബത്തിന് നേരെയും ഈ അവഹേളനം ഇപ്പോഴും തുടരുന്നു.പലരും അവരിൽ നിന്നും അകന്ന് നിൽക്കുകയാണ്.  ഇത്തരം മനോഭാവം ഈ കാലഘട്ടത്തിലും തുടരുന്നതിൽ മൂന്നു പേരും ആശങ്ക പങ്കുവെച്ചു. ഒ.എൻ.വി അവാർഡ് വാങ്ങാൻ തിരുവനന്തപുരത്ത് ഒരു ദിവസം മുൻപേ അദ്ദേഹം എത്തിച്ചേർന്നിരുന്നു. യാത്രാ സംബന്ധമായി സാങ്കേതിക പ്രശ്‌നം ഉണ്ടായതിനാലാണ് തലേദിവസം തന്നെ കുടുബസമേതം തന്നെ തിരുവനന്തപുരത്ത് അദ്ദേഹം എത്തിച്ചേർന്നത്.mt1 (1)
ജിതേഷ് ദാമോദര്‍ INDIANEWS24 TVPM DESK

Leave a Reply