728-pixel-x-90-2-learn
728-pixel-x-90
<< >>

കോറി ആണ്ടേര്സന് വേഗമേറിയ സെഞ്ചുറി

ക്യൂന്‍സ്ടൌണ്‍: ഏകദിനത്തിലെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോഡ് ന്യൂസിലണ്ടിന്റെ കോറി ആണ്ടേര്സന്. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ 36 പന്തില്‍ ആണ്ടേര്സന്‍ മൂന്നക്കം കടന്നു. 1996ല്‍ പതിനാറുകാരനായിരുന്ന ഷഹീദ് അഫ്രിദി 37 പന്തില്‍ നേടിയ സെഞ്ചുറിയുടെ റെക്കോഡ് ഇതോടെ പഴങ്കഥയായി. മത്സരം ന്യൂസിലണ്ട് 159 റണ്ണിന് ജയിച്ചു.

14 സിക്സും 6 ബൌണ്ടറിയും ഉള്‍പ്പെടെ 47 പന്തില്‍ 131 റണ്‍ നേടി ആണ്ടേര്സന്‍ പുറത്താകാതെ നിന്നപ്പോള്‍ 21 ഓവറിലേക്ക് ചുരുക്കിയ മത്സരത്തില്‍ കിവിസ് 4ന് 283ല്‍ എത്തി.

104 റണ്‍ നേടി ജെസി റൈഡറാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. 46 പന്തില്‍ റൈഡര്‍ സെഞ്ചുറി നേടി. ഏകദിനത്തിലെ വേഗമേറിയ ആറാമത്തെ സെഞ്ചുറി.

വെസ്റ്റിന്‍ഡീസിന് 5 വിക്കറ്റ് നഷ്ടത്തില്‍ 124ല്‍ എത്താനെ കഴിഞ്ഞുള്ളൂ.

ഇരുപത്തിമൂന്നുകാരനായ ആണ്ടേര്സന്റെ ഏഴാം ഏകദിനമാണിത്. ആദ്യ സെഞ്ചുറിയും.

Leave a Reply