728-pixel-x-90-2-learn
728-pixel-x-90
<< >>

കോരിച്ചോരിഞ്ഞ മഴയില്‍ വിമോചനനായകന് യാത്രാമൊഴി:

ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ വിമോചനനായകന് ലോകം ഔദ്യോഗികമായി വിട നല്‍കി. നെല്‍സണ്‍ മണ്ടേലക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ കോരിച്ചൊരിയുന്ന മഴയെകൂസാതെ നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്കൊപ്പം പതിനായിരക്കണക്കിന് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ ജോഹന്നസ്ബര്‍ഗിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ഒത്തുചേര്‍ന്നു.
മണ്ടേലയുടെ അനുസ്മരണചടങ്ങ് സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ലോകസമ്മേളനമായി മാറി. 2010 ജൂലൈയില്‍ ഇതേ സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ മത്സരമായിരുന്നു മണ്ടേല അവസാനമായി പങ്കെടുത്ത പൊതുചടങ്ങ്.
രാഷ്ട്രപതി പ്രണബ് മുക്കര്‍ജി ഉള്‍പ്പടെ ആറ് ലോകരാഷ്ട്രങ്ങളുടെ നേതാക്കളും യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണും മണ്ടേലക്ക് ആദരാഞ്ജലിയര്‍പ്പിച്ച് സംസാരിച്ചു. യു എസ് പ്രസിഡന്റ് ബറാക് ഒബാമ, ക്യൂബന്‍ പ്രസിഡന്റ് റൗല്‍കാസ്‌ട്രൊ, ചൈനീസ് വൈസ് പ്രസിഡന്റ് ലിയുവാങ്കൊ, ബ്രസില്‍ പ്രസിഡന്റ് ദില്‍മ റുസഫ്, നമിബിയ പ്രസിഡന്റ് ഹഫ്‌കെപ്രനെ പൊഹാബ എന്നിവരായിരുന്നു ആദരാജ്ഞലിയര്‍പ്പിച്ച് സംസാരിച്ച മറ്റ് ലോകനേതാക്കള്‍ .

Leave a Reply