എറണാകുളം ദർബാർ ഹാൾ ആർട്ട് സെന്ററിൽ കോമുസൺസ് ഒരുക്കിയ കോട്ടയം നസീർ ചിത്രപ്രദർശനം ഡ്രീംസ് ഓഫ് കളേഴ്സ് അക്ഷരാര്‍ത്ഥത്തില്‍ തീര്‍ത്തത് സ്വപ്നസദൃശമായ ഒരു വര്‍ണ്ണ പ്രപഞ്ചം തന്നെയായിരുന്നു.ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിച്ച പ്രദര്‍ശനം ഒക്ടോബര്‍ 17 വരെ നീണ്ടു നിന്നു.കലാ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രഗൽഭർ, പ്രമുഖ രാഷ്ട്രീയ നേതാക്കൾ, ഉന്നത വ്യവസായ പ്രമുഖർ, ജനപ്രിയ ചലച്ചിത്ര താരങ്ങൾ,കലാ പ്രതിഭകൾ, ചിത്രകാരി ചിത്രകാരന്മാർ, പത്ര-ദൃശ്- ശ്രവ്യ മാധ്യമ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളില്‍ നിന്നും വിദ്യാര്‍ത്ഥികളും കലാകുതുകികളും ഉള്‍പ്പെടെയുള്ള പൊതു സമൂഹത്തില്‍ നിന്നും ആയിരക്കണക്കിന് പേരാണ് ഈ ദിവസങ്ങളില്‍ ദര്‍ബാര്‍ ഹാളിലേക്ക് ഒഴുകിയെത്തിയത്.
അനുകരണ കലയുടെ കുലപതിയായ കോട്ടയം നസീര്‍ എന്ന പ്രതിഭയുടെ മറുപുറമാണ് ഈ അത്യപൂര്‍വ്വ ചിത്രപ്രദര്‍ശനത്തിലൂടെ വെളിവായതെന്നു പ്രദര്‍ശനത്തിന്റെ സംഘാടകരായ കോമുസൺസിന്റെ സാരഥി ആസിഫ് അലി കോമു പറഞ്ഞു. പ്രദര്‍ശനം തുടര്‍ന്നും സംഘടിപ്പിക്കാന്‍ കേരളത്തില്‍ നിന്നും വിദേശത്ത് നിന്നും നിരവധി ക്ഷണനങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.കേരളം ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത എല്ലാപേരും ഒത്തൊരുമിച്ച് ആസ്വദിച്ച് ആഘോഷിച്ച ഒരപൂർവ്വ കലാവിരുന്ന് എന്ന് തന്നെ ഡ്രീംസ് ഓഫ് കളേഴ്സിനെ വിശേഷിപ്പിക്കാം.
INDIANEWS24 ART DESK