jio 800x100
jio 800x100
728-pixel-x-90
<< >>

കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു

ന്യൂഡല്‍ഹി:കോണ്‍ഗ്രസ്  പാര്‍ട്ടിയുടെ ദേശീയ വക്താവ്  രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വൈകീട്ട് ഏഴുമണിയോടെയാണ് മരിച്ചത്.മരണത്തിന് തൊട്ടുമുമ്പായി ബംഗളൂരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയിലും അദ്ദേഹം പങ്കെടുത്തിരുന്നു. വൈകീട്ട് അഞ്ചു മുതല്‍ ആറ് വരെ ആജ്‌തക് ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം പങ്കെടുത്തിരുന്നത്. വീട്ടില്‍ വെച്ച് പെട്ടെന്ന് തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ഡല്‍ഹി യശോദ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
INDIANEWS24 NEWDELHI DESK 

Leave a Reply