728-pixel-x-90-2-learn
728-pixel-x-90
<< >>

കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം ബലാല്‍സംഗത്തിന് ശേഷം

മലപ്പുറം: കോണ്‍ഗ്രസ് നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ തൂപ്പ്ജോലിക്ക് വന്ന മധ്യവയസ്കയെ കൊലപ്പെടുത്തിയത് ബലാല്‍സംഗം ചെയ്ത ശേഷം. കുളത്തില്‍ താഴ്ത്തിയ നിലയില്‍ മൃതദേഹം ഞായറാഴ്ചയാണ് കണ്ടെത്തിയത്.സംഭവത്തില്‍ ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍റെ പേര്‍സണല്‍ സ്റ്റാഫ് അംഗവുമായ ബി കെ ബിജുനായര്‍, സുഹൃത്ത് ചുള്ളിയോട്‌ ഉണ്ണികുളം കുന്നശേരി ഷംസുദീന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കോവിലകത്തുമുറി ചിറക്കല്‍ രാധ(49)യാണു കൊല്ലപ്പെട്ടത്. ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.

ഈ മാസം അഞ്ചിനാണ് കൊലപാതകം നടന്നത്. രാവിലെ ഓഫീസില്‍ ജോലിക്ക് വന്ന രാധയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം 15 കിലോമീറ്റര്‍ അകലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ ആളൊഴിഞ്ഞ പറമ്പിലെ കുളത്തില്‍ കല്ലുകെട്ടി താഴ്ത്തി. കുളത്തിലെ മോട്ടോര്‍ നന്നാക്കാന്‍ വന്നയാളാണ് മൃതദേഹം ആദ്യം കണ്ടത്. അവിവാഹിതയാണ് രാധ.

അതേസമയം കൊലപാതകം സംബന്ധിച്ച് കൂടുതല്‍ ദുരൂഹതകള്‍ പുറത്തുവരാനുണ്ടെന്ന് രാധയുടെ സഹോദരന്‍ ആരോപിച്ചു. മുമ്പ് രണ്ട് തവണ രാധയെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും മര്രര്‍ക്ക് വേണ്ടിയോ പ്രതികള്‍ സ്വയം കുറ്റമേല്‍ക്കുകയാണോ എന്ന് സംശയമുണ്ടെന്നും സഹോദരന്‍ പറഞ്ഞു.

Leave a Reply