ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ പ്രിയരഞ്ജന് ദാസ് മുന്‍ഷി(77) അന്തരിച്ചു. 2008മുതല്‍ സ്ട്രോക്ക് വന്ന് ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഫിഫ ലോകകപ്പ് മത്സരത്തിന്റെ മാച്ച് കമ്മീഷ്ണറായ ആദ്യ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം.
ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്ററികാര്യമന്ത്രിയായിരുന്നു പ്രിയരഞ്ജന് ദാസ് മുന്‍ഷി. 2008ല്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ച് അദ്ദേഹം അബോധാവസ്ഥയിലാകുകയായിരുന്നു. പശ്ചിമബംഗാളിലെ റായ്ഗഞ്ജ് മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു പ്രിയരഞ്ജന് ദാസ് മുന്‍ഷി. അസുഖബാധിതനായതിനെ തുടര്‍ന്ന് 2009 പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ജനവിധി തേടിയത് അദ്ദേഹത്തിന്റെ പത്നി ദീപ ദാസ് മുന്‍ഷിയായിരുന്നു. അന്ന് എം പിയായി തിരഞ്ഞെടുക്കപ്പെട്ട അവര്‍ 2014ലും വിജയം ആവര്‍ത്തിച്ചു.
INDIANEWS24.COM NEWDELHI