728-pixel-x-90-2-learn
728-pixel-x-90
<< >>

കോണ്‍ഗ്രസ്സിന്റെ ‘കൊച്ചുമുതലാളി’യെ കൈവിട്ട കറുത്തമ്മ

‘ജനങ്ങള്‍ക്ക് വേണ്ടി പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് കുറേ കാലമായി വിചാരിക്കുന്നു.ഇന്നും ,എന്നും എന്റെ മനസ്സില്‍ ഉള്ള കക്ഷി കോണ്ഗ്രസ് ആണ്’

തെന്നിന്ത്യയിലെ പ്രശസ്ത നടി ഷീല രണ്ടു വര്‍ഷം മുന്‍പ് പറഞ്ഞ വാക്കുകളാണ് ഇത്.അന്ന് ദില്ലിയില്‍ പോയി കോണ്ഗ്രസ് നേതാവ് എ.കെ.ആന്റ്ണിയെ നേരില്‍ കണ്ടാണ് കോണ്ഗ്രസ്സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തന്റെ ആഗ്രഹം നടി ഷീല അറിയിച്ചത്.എ.കെ ആന്റണി വളരെ സന്തോഷത്തോടെ തന്നെ  ‘ചെമ്മീനിലെ പരീക്കുട്ടിയുടെയും’  അത് വഴി മലയാളികളുടേയും സ്വന്തമായ  ‘കറുത്തമ്മയെ’ കോണ്‍ഗ്രസ്സിലേയ്ക്ക് ഇരു കയ്യും നീട്ടി സ്വീകരിച്ചു.

പിന്നെ ഒട്ടും വൈകിയില്ല അടുത്ത വിമാനം പിടിച്ച് തിരുവനന്തപുരത്ത് എത്തി മദ്യ വിരുദ്ധ സമിതി നടത്തുന്ന മദ്യ നിരോധന സമരത്തില്‍ പങ്കെടുത്തു.ഷീലയോടൊപ്പം മഹിളാ കോണ്ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും പങ്കെടുത്തു.’ഷീലാ ഫാന്‍സുകളും’ സമപ്രായക്കാരുമായ മദ്യ വിരുദ്ധ സ്ത്രീകള്‍, തൊണ്ട  പൊട്ടുന്ന വരെ മുദ്രാവാക്യം വിളിച്ചു.

ജെയ് ജെയ് ഷീല ചെച്ചി….ജെയ് ജെയ് ഷീലച്ചെച്ചി !!!!!!

ഷീല ജയിക്കട്ടെ …..മദ്യ വിരുദ്ധ സമരവും ജയിക്കട്ടെ..കൂടെ,’കോണ്‍ഗ്രസ്സും ജയിക്കണം’ എന്ന ആഗ്രഹം ഷീലാമ്മയ്ക്കും വേണ്ടേതല്ലേ ???പക്ഷെ, ഷീലയുടെ ആദ്യ തെരുവ് പ്രസംഗം കേരളത്തിലെ കോണ്‍ഗ്രസ്സ് മദ്യ മന്ത്രി കെ.ബാബുവിന് എതിരെ ആയിരുന്നു.

മദ്യം കുടിക്കാത്ത ആളാണ്‌ കെ.ബാബു.അതുകൊണ്ട് മദ്യം നിര്‍ത്താനുള്ള എല്ലാ ഇടപാടുകളും അദ്ദേഹം ചെയ്യണം ‘ ഷീല മൈക്കിലൂടെ പറഞ്ഞു.

പിന്നേ..മദ്യം നിര്‍ത്തിയാല്‍ കെ.ബാബുവിനു പിന്നെന്താണ് ജോലി???സിനിമയില്‍ അഭിനയിക്കാന്‍ ബാബു മന്ത്രിയ്ക്ക് ഒരു റോള്‍ മേടിച്ചു കൊടുക്കാന്‍ ഷീലാമ്മയ്ക്ക് പറ്റില്ലല്ലോ???സത്യത്തില്‍ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തിയെങ്കിലും പിന്നീട് ഒരു നല്ല വേഷം കിട്ടിയില്ല എന്നതാണ് സത്യം .അത് കൊണ്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന്‍ അഭിനയിക്കാന്‍ തീരുമാനിച്ചു എന്നതാണ് ശരി.

കോണ്‍ഗ്രസ്സിന്റെ കൊച്ചുമുതലാളി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകുമ്പോള്‍ ആ മന്ത്രിസഭയില്‍ ഒരു സഹ മന്ത്രി.അല്ലെങ്കില്‍ ശാലു മേനോനെ പോലെ സെന്‍സര്‍ ബോര്‍ഡ് അംഗം എങ്കിലും ആകാമല്ലോ എന്നൊക്കെയായിരുന്നു കണക്ക് കൂട്ടല്‍.

പക്ഷെ,തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിവരം ഉള്ള പത്രക്കാരെ ഒക്കെ വിളിച്ചു ചോദിച്ചു.എങ്ങനെ,നമ്മുടെ പാര്‍ട്ടി ജയിക്കുമോ???നരേന്ദ്ര മോഡിയുടെ നമോ-രഥം മുന്നില്‍ എത്തും എന്ന് കേട്ടപ്പോള്‍ തന്നെ ഷീലാമ്മ കൊച്ചു മുതലാളി രാഹുല്‍ ഗാന്ധിയേയും കൂട്ടരേയും കൈവിട്ട് ‘ഊട്ടിക്ക്’ പോയി.

ദില്ലി മുതല്‍ തമിഴ്നാട് വരെയുള്ള എല്ലാ സ്ഥലത്തും എട്ടു നിലയില്‍ പൊട്ടിയ കോണ്ഗ്രസ്സിനെ നയിച്ച കൊച്ചു മുതലാളി കേരളത്തിലെ കടാപ്പുറത്ത് കൂടി അധികാരത്തിന്റെ….മാനാസ മൈനേ… വരൂ എന്ന് പാടി നടക്കുന്ന ഈ കാലത്തും കൊച്ചു മുതലാളിയുടെ കറുത്തമ്മ എവിടെ പോയി ഒളിച്ചു എന്ന് ഒരു വിവരവും ഇല്ല.

കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ റോബേര്‍ട്ട് വധേരയുടെ ഭാര്യ പ്രിയങ്ക വരും എന്ന് കരുതാം.പക്ഷെ,കേരളത്തിലെ സ്ത്രികള്‍ക്ക് വേണ്ടി ഇനി എന്തെങ്കിലും ചെയ്യാന്‍ ആര് വരും, എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.

http://www.youtube.com/watch?v=W4FHG5baLOM

 

 

 

 

 

Leave a Reply