അതെ സമയം  തീരുമാനം നേരത്തേ ആക്കാമായിരുന്നു എന്നായിരുന്നു വി  ഡി സതീശന്‍റെ പ്രതികരണം.രാഹുല്‍ ഗാന്ധിക്ക് ഒപ്പമുള്ള നേതാക്കള്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയത് കൊണ്ടാണ് അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ താമസിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു. സോണിയ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കുന്ന കാലത്തെക്കാള്‍ ദുഖകരമായ സാഹചര്യമാണ് നിലവില്‍.ഇപ്പോഴത്തെ പ്രയാസ ഘട്ടത്തില്‍ നിന്നും കോണ്‍ഗ്രസിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ സോണിയ ഗാന്ധിക്ക് കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി  വി ഡി സതീശന്‍ പറഞ്ഞു.

നെഹ്‌റു കുടുംബത്തിനു പുറത്ത് നിന്നും ഒരു പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ സാധിക്കാതിരുന്നത് ചരിത്രത്തിലെ ഏറ്റവും ദുര്‍ഘടമായ’ അവസ്ഥയിലൂടെ കടന്നു പോകുന്ന കോണ്‍ഗ്രസിന് കടുത്ത തിരിച്ചടിയാകും എന്ന് വിലയിരുത്തപ്പെടുന്നു.അതേ സമയം സോണിയയ്ക്ക് കോണ്‍ഗ്രസിനെ പുനര്‍നിര്‍മ്മിക്കുവാന്‍ സാധിക്കും എന്നാണ് ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും വിശ്വസിക്കുന്നത്.എത്രകാലം അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുവാന്‍ സോണിയ തയ്യാറാകും എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.അനുയോജ്യനായ ഒരു പുതിയ പ്രസിഡന്റിന്റെ കണ്ടെത്താനായിരിക്കും സോണിയ പ്രഥമ പരിഗണന നല്‍കുന്ന വിഷയം എന്നാണു കരുതുന്നത്.ദക്ഷിണേന്ത്യയില്‍ നിന്നും പുതിയ കോണ്‍ഗ്രസ് പ്രസിഡന്റിനെ കണ്ടെത്താനാകും സോണിയ ശ്രമിക്കുക എന്നാണ് അടുത്ത  വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

INDIANEWS24 NEW DELHI DESK