728-pixel-x-90-2-learn
728-pixel-x-90
<< >>

കോട്ടയത്ത് മാത്യു.ടി.തോമസ്‌ അട്ടിമറി വിജയം നേടും എന്ന് എല്‍.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെ കണക്കുകള്‍

കോട്ടയം:ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി മാത്യു.ടി.തോമസ്‌ അട്ടിമറി വിജയം നേടും എന്ന് കോട്ടയം-എറണാകുളം ജില്ലാ കമ്മിറ്റികള്‍ക്ക് മണ്ഡലം കമ്മിറ്റികള്‍ സമര്‍പ്പിച്ച കണക്കുകളില്‍ പറയുന്നു.കോട്ടയം ജില്ലാ അതിര്‍ത്തിയില്‍ വരുന്ന പാലാ,കോട്ടയം,ഏറ്റുമാനൂര്‍,പുതുപ്പള്ളി ,കടുത്തുരുത്തി,വൈക്കം എന്നിവയും എറണാക്കുളം ജില്ലയുടെ അതിര്‍ത്തിയില്‍ വരുന്ന പിറവം മണ്ഡലവും ഉള്‍പ്പെടുന്നതാണ് കോട്ടയം പാര്‍ലമെന്റ് നിയോജക മണ്ഡലം. എല്‍ ഡി എഫ് നിയമസഭാ നിയോജക മണ്ഡലം കമ്മിറ്റികള്‍ മേല്‍ക്കമ്മിറ്റിക്ക് നല്‍കിയിരിക്കുന്ന കണക്കുകള്‍ അനുസരിച്ച് പാലാ ,കടുത്തുരുത്തി മണ്ഡലങ്ങളില്‍ മാത്രമാണ്  യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് .കെ. മാണി വ്യക്തമായി മുന്നിട്ടു നില്‍ക്കുന്നത്. എല്‍.ഡി.എഫ് കണക്കുകള്‍ ചുവടെ പറയും പ്രകാരമാണ്

ജോസ്.കെ.മാണി (ലീഡ്  )                    മാത്യു .ടി.തോമസ്  (ലീഡ് )

പാലാ – ——   +8000                                    കോട്ടയം   + 5000

കടുത്തുരുത്തി  +12500                                    ഏറ്റുമാനൂര്‍ +9000

പുതുപ്പള്ളി          +2000                                    വൈക്കം  +11000

………………………………………………………പിറവം       +2250

UDF-Total Lead       =  22500                     LDF-Total Lead= 27250

Mathew T Thomas may  win with margin of –    4750 votes

സാധാരണയിലും വ്യത്യസ്തമായി അടിയൊഴുക്കള്‍ കോട്ടയം മണ്ഡലത്തില്‍ ശക്തമാണ് എന്ന വിലയിരിത്തലും പൊതുവില്‍ ഉണ്ട്.ഇടുക്കിയിലെ സംഭവ വികാസങ്ങളും കോട്ടയത്തെ രാഷ്ട്രീയ ഗതിവിഗതികളെ സ്വാധീനിക്കാന്‍ ഇടയുണ്ട്. പി ടി തോമസിനെ പിന്‍വലിച്ചിട്ടും ഇടുക്കിയില്‍ കേരളാ കോണ്‍ഗ്രസ് ജോയിസ് ജോര്‍ജ്ജിന് ഒപ്പമാണ് എന്നതും കോണ്‍ഗ്രസ്സിനെ ചൊടിപ്പിച്ചിട്ടുണ്ട്.മാത്രവുമല്ല മാത്യു ടി തോമസ് വിജയിച്ചാല്‍ തിരുവല്ല ഉപതിഞ്ഞെടുപ്പില്‍ യു ഡി എഫി ന് നിഷ്പ്രയാസം വിജയിച്ച് കേരള ഭരണം കൂടുതല്‍ ഉറപ്പിക്കാം എന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടാന്‍ സാധ്യത ഉണ്ട്.

എന്നാല്‍ ഈ തവണ ബി.ജെ.പി വോട്ടുകള്‍ ജോസ്.കെ.മാണിക്ക് അനുകൂലമായി വരാനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ല.കേന്ദ്രത്തില്‍ തൂക്ക് മന്ത്രിസഭ വന്നാല്‍ ജോസ്.കെ.മാണി എന്‍.ഡി.എ ക്ക് പിന്തുണ നല്‍കും എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.ബി.ജെ.പി വോട്ട് ലഭിച്ചാല്‍ ജോസ്.കെ.മാണിക്ക് വിജയം ഉറപ്പാണ് എന്ന് എല്‍.ഡി.എഫ് നേതാക്കളോട് അടുത്ത വൃത്തങ്ങള്‍ സമ്മതിക്കുന്നുണ്ട്.

Leave a Reply