728-pixel-x-90-2-learn
728-pixel-x-90
<< >>

കോട്ടയത്ത് CPM-BJP കൂട്ടുകെട്ട്:

കോട്ടയം :പനച്ചിക്കാട് പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ സിപിഎം പ്രസിഡന്‍റ് സ്ഥാനത്തേക്ക് വന്നു. ബിജെപി പിന്തുണയോടെ സിപിഎമ്മിലെ ഷീല ലാലച്ചനാണ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്.    കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും 15 ദിവസം മുന്‍പ് അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. സി പി എം ജില്ലാ നേത്രുത്വത്തിന്‍റെ അറിവോടെയാണ് ബി ജെ പി പിന്തുണ സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ .ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സിപി എമ്മും ബി ജെ പി യും തമ്മില്‍ അതി രൂക്ഷമായ സംഘര്‍ഷം നിലനിന്നിരുന്ന പ്രദേശമാണ് പനച്ചിക്കാട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലത്തില്‍ പ്പെട്ടിരുന്ന പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ മണ്ഡല പുനര്‍നിര്‍ണ്ണയം വന്നപ്പോള്‍ കോട്ടയം നിയോജക മണ്ഡലത്തിന്റെ ഭാഗമായി മാറി.സി എപി എമ്മിന് നിര്ന്നായാക സ്വധീനം ഉണ്ടായിരുന്ന പഞ്ചായത്തില്‍  പ്രാദേശികവിഭാഗിയത മൂര്‍ച്ഛിച്ചതിന്‍റെ ഭാഗമായി ഏതാനും വര്‍ഷം മുന്‍പ് കോണ്‍ഗ്രസിന് ഭരണം ലഭിക്കുകയായിരുന്നു.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മൃഗീയ ഭൂരിപക്ഷത്തിനു പുതുപ്പള്ളിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുമ്പോഴും യുഡിഎഫ് സ്ഥിരമായി പിന്നില്‍ പോകുന്ന പഞ്ചായത്ത് എന്ന പ്രാത്യേകതയും പനച്ചിക്കാടിനു ഉണ്ടായിരുന്നു.

Leave a Reply