728-pixel-x-90-2-learn
728-pixel-x-90
<< >>

കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലേയും തൃശ്ശൂരിലും ആലപ്പുഴയിലും ചില ഭാഗങ്ങളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊച്ചി∙ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം,പത്തനംതിട്ട,ഇടുക്കി ജില്ലകളിലെ  പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എറണാകുളം ജില്ലയിലെ  കേന്ദ്രീയവിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്കൂളുകള്‍ക്കും അതതു ജില്ലാ   കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ ഐസിഎസ്‌ഇ, സിബിഎസ്‌ഇ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ ചില ഭാഗങ്ങളിലും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അമ്പലപ്പുഴ, ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചെങ്ങന്നൂർ താലൂക്കിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കുമാണ് 17നു ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്.മഹാത്മാഗാന്ധി സർവകലാശാല ജൂലൈ 17ന് നടത്താൻ നിശ്‌ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ജൂലൈ 16, 17 തീയതികളിൽ നടത്തുവാൻ നിശ്‌ചയിച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് പ്രസിദ്ധീകരിക്കും.

INDIANEWS24 KOCHI DESK

Leave a Reply