jio 800x100
jio 800x100
728-pixel-x-90
<< >>

കോടിയേരി ബാലകൃഷണൻ അവധിയിൽ,സി പി ഐ (എം) സംസ്‌ഥാന സെക്രട്ടറി ചുമതല ഒഴിഞ്ഞു,താൽക്കാലിക ചുമതല എ വിജയരാഘവന്

തിരുവനന്തപുരം:സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അവധിയിൽ പ്രവേശിക്കുന്നു. സെക്രട്ടറിയുടെ താൽക്കാലിക  ചുമതല എ വിജയരാഘവന്‍ നിര്‍വ്വഹിക്കുന്നതാണ്.നിലവിൽ എൽ ഡി എഫ് കൺവീനറായി പ്രവർത്തിച്ചു വരികയാണ് എ വിജയരാഘവൻ.

a vijayaraghavanതുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്നും അവധി അനുവദിക്കണമെന്ന കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു.ദീർഘകാലമായി ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്ന കോടിയേരി ബാലകൃഷ്ണൻ ഇടയ്ക്ക് വിദഗ്ധ ചികിത്സയ്ക്കായി അമേരിക്ക സന്ദർശിച്ചിരുന്നു.

INDIANEWS24 TVPM DESK 

 

 

Leave a Reply