jio 800x100
jio 800x100
728-pixel-x-90
<< >>

കോടിയേരി ഗൗരിയമ്മയെ പാര്‍ട്ടിയിലേക്ക് ഔപചാരികമായി ക്ഷണിച്ചു

ആലപ്പുഴ:സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജെ എസ് എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മയെ ഔപചാരികമായി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു.തിരിച്ചുവരാന്‍ തയാറാണെന്ന് ഗൗരിയമ്മ വ്യക്തമാക്കുകയും ചെയ്തു.എന്നാല്‍ തനിക്കൊപ്പം പാര്‍ട്ടി വിട്ടു പോന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് അവര്‍ ആഗ്രഹം അറിയിച്ചു.

കൂടിക്കാഴ്ച്ചയ്‌ക്കൊടുവില്‍ ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്ന കോടിയേരി ഗൗരിയമ്മയോടു പറഞ്ഞു.ഇന്നലെ പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ കമ്മറ്റി യോഗത്തിനെത്തിയപ്പോഴാണ് സംസ്ഥാന സെക്രട്ടറി ഗൗരിയമ്മയെ സന്ദര്‍ശിച്ചത്.ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, സിഐടിയു ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, ജില്ലാ കമ്മിറ്റി അംഗം പി.പി. ചിത്തരഞ്ജന്‍ എന്നിവരും കോടിയേരിയോടൊപ്പമുണ്ടായിരുന്നു.

സി പി എം സംസ്ഥാന സെക്രട്ടറി ആദ്യമായാണ് ഗൗരിയമ്മയെ ഔപചാരികമായും പരസ്യമായും പാര്‍ട്ടിയിലേക്ക് തിരികെ വിളിക്കുന്നത്.എന്നാല്‍ അപ്രതീക്ഷിതമായ ഈ കൂടിക്കാഴ്ച്ചയ്ക്ക് മുമ്പ് വരെ ജെ എസ് എസിനെ എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കണമെന്നായിരുന്നു ഗൗരിയമ്മയുടെ ആവശ്യം.

INDIANEWS24 ALP

Leave a Reply