728-pixel-x-90-2-learn
728-pixel-x-90
<< >>

കോടികളോടും നയന്‍സിന് വിരക്തി

ചെന്നൈ: പ്രഭുദേവയുമായുള്ള പ്രണയബന്ധം തകര്‍ന്നതിന്റെ നിരാശയില്‍ കഴിയുന്ന പ്രസിദ്ധ തെന്നിന്ത്യന്‍ നടി നയന്‍താരയ്ക്ക് ഇപ്പോള്‍ പണത്തോടും വിരക്തിയെന്ന് തമിഴ് സിനിമാ വൃത്തങ്ങള്‍. ഒരു വമ്പന്‍ കമ്പനി ഒരു കോടി രൂപയുമായി പിന്നാലെ നടന്നിട്ടും നയന്‍താര കടാക്ഷിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രമുഖ വസ്ത്രനിര്‍മാണ കമ്പനിയായ കലാനികേതന്‍ ഗ്രൂപ്പാണ് തങ്ങളുടെ ബ്രാന്‍ഡ്‌ അംബാസഡാറാ കാനുള്ള വാഗ്ദാനവുമായി നയന്‍സിനെ സമീപിച്ചിട്ടുള്ളത്. പറ്റില്ല എന്ന് പറഞ്ഞില്ലെങ്കിലും കരാര്‍ ഒപ്പിടാതെ നയന്‍സ് വഴുതിമാറുകയാണത്രെ.
പ്രഭുദേവയുമായുള്ള പ്രണയബന്ധം വേര്‍പിരിഞ്ഞതിന്റെ നിരാശയാണ് നയന്‍സിന് എന്നാണ് തമിഴകത്തെ വര്‍ത്തമാനം. പ്രണയഭംഗത്തിന് ശേഷം ഏറെ നാള്‍ അജ്ഞാതവാസം നയിച്ച നയന്‍സ് പിന്നീട് രാജാറാണി എന്ന സിനിമയിലൂടെ അടുത്തകാലത്താണ് വെള്ളിത്തിരയില്‍ തിരിച്ചെത്തിയത്‌. ഇതിലെ നായകനായ ആര്യയുമായി നയന്‍സ് പ്രേമം തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇത് നിക്ഷേധിച്ചിട്ടുണ്ട്. നയന്‍താരയു മായി പിരിഞ്ഞതിനെക്കുറിച്ച് ദൈവം രക്ഷിച്ചു എന്നാണ് പ്രഭുദേവ പിന്നീട് പ്രതികരിച്ചത്.

Leave a Reply