728-pixel-x-90-2-learn
728-pixel-x-90
<< >>

കോടതിയുടെ കനിവില്‍ കര്‍ണാടകയ്ക്ക് പുതിയ മുഖ്യമന്ത്രി,യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു:ജനവിധി അട്ടിമറിക്കാന്‍ ഇരു കൂട്ടരും നടത്തിയ വടം വലിക്കൊടുവില്‍ കർണാടകയിൽ ബിജെപി സർക്കാർ അധികാരമേറ്റു. ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. യെദിയൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. 15 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ വാജുഭായ്​ വാല യെദിയൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്.വലിയ ആഘോഷങ്ങളില്ലാതെ ലളിതമായ ചടങ്ങുകളാണ് രാജ്ഭവനില്‍ നടന്നത്. കോണ്‍ഗ്രസിന്റെയും ജെ ഡി എസിന്റെയും പ്രതിഷേധം ഭയന്ന്  സത്യപ്രതിജ്ഞ നടക്കുന്ന രാജ്ഭവനു മുന്നിലും സംസ്ഥാന തലസ്ഥാനത്തും വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

അതെ സമയം സുപ്രീം കോടതി, നാളെ വെള്ളിയാഴ്ച പത്ത് മുപ്പതിന് നിര്‍ണ്ണായക വാദം കേള്‍ക്കും.യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയുടെ നിലനില്‍പ്പ് നാളത്തെ വാദ-പ്രതിവാദങ്ങളെ ആശ്രയിച്ചിരിക്കും.ക​ർ​ണാ​ട​ക​യി​ൽ ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തു ത​ട​യാ​നാ​വി​ല്ലെ​ന്ന് അര്‍ദ്ധരാത്രിയില്‍ തുടങ്ങി പുലര്‍ച്ചെ വരെ നടന്ന വാദങ്ങളെ തുടര്‍ന്ന് സു​പ്രീം കോ​ട​തി അറിയിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചെ ര​ണ്ടു മ​ണി​ക്കൂ​ർ പി​ന്നി​ട്ട മാ​ര​ത്തോ​ണ്‍ വാ​ദ​ത്തി​നു ശേ​ഷ​മാ​ണ് പ​ര​മോ​ന്ന​ത കോ​ട​തി ഇക്കാര്യം  വാ​ക്കാ​ൽ പ​രാ​മ​ർ​ശി​ച്ച​ത്. എ​ന്നാ​ൽ വി​ഷ​യ​ത്തി​ൽ വീ​ണ്ടും വാ​ദം കേ​ൾ​ക്കു​മെ​ന്ന് ജ​സ്റ്റീ​സ് എ.​കെ.​സി​ക്രി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ, ഹ​ർ​ജി​യി​ൽ യെ​ദി​യൂ​ര​പ്പ​യെ ക​ക്ഷി ചേ​ർ​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചിട്ടുണ്ട്.യെദ്യൂരപ്പ ഗവര്‍ണര്‍ക്ക്‌ നല്‍കിയ കത്ത് കോടതിയില്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഏതായാലും വരും ദിനങ്ങള്‍ ഇരു പക്ഷത്തിനും നിര്‍ണ്ണായകമാണ്.അത് ഇന്ത്യന്‍ ജനാധിപത്യത്തിനു എത്രത്തോളം ആഘാതമേല്‍പ്പിക്കുമെന്ന് കാത്തിരുന്നു കാണാം.തൂക്ക് സഭകളുടെ കാര്യത്തില്‍ ഭരണഘടന പുലര്‍ത്തുന്ന “മൌനം” വാചാലമാകുന്നതിനും അതിനു സുപ്രീം കോടതിയുടെ പുതിയ വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നതിനുമെങ്കിലും കര്‍ണാടകം കാരണമാകട്ടെ എന്ന് പ്രത്യാശിക്കാന്‍ മാത്രമേ ജനാധിപത്യ വാദികള്‍ക്ക് കഴിയൂ.ഒപ്പം പ്രതിഷേധങ്ങളും പ്രതിരോധങ്ങളും തെരുവിലിറങ്ങാതിരിക്കട്ടെ എന്നും കോടതികള്‍ അതിനു വേദിയാകട്ടെ എന്നും ആശിക്കാം.

INDIANEWS BENGALURU DESK

 

 

Leave a Reply