jio 800x100
jio 800x100
728-pixel-x-90
<< >>

കോടതിയില്‍ രാംപാല്‍ സ്വന്തം അനുയായികളെ തള്ളിപ്പറഞ്ഞു

ന്യൂഡല്‍ഹി:കോടതിയലക്ഷ്യ കേസില്‍ അറസ്റ്റിലായ ഹരിയാനയിലെ വിവാദ ആത്മീയാചാര്യന്‍ രാംപാല്‍ താന്‍ ചെയ്ത കുറ്റത്തിന് പഴി പറഞ്ഞത് പതിനായിരത്തോളം വരുന്ന സ്വന്തം അനുയായികളെ.വ്യാഴാഴ്ച്ച കോടതിയില്‍ ഹാജരാക്കയപ്പോഴാണ് നീതിപീഠത്തിനു മുന്നില്‍ അനുയായികളെ തള്ളിപ്പറഞ്ഞത്.

താന്‍ നിരപരാധിയാണ്,തനിക്ക് നേരത്തെ തന്നെ കോടതിയില്‍ ഹാജരാകണമെന്നുണ്ടായിരുന്നു,എന്നാല്‍ പതിനായിരത്തോളം വരുന്ന അനുയായികള്‍ തന്നെ ആശ്രമത്തില്‍ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രാംപാല്‍ വിശദീകരിച്ചു.ഈ മാസം 28 വരെ ഹൈക്കോടതി രാംപാലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.28ന് വീണ്ടും ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.സംസ്ഥാനത്തെ മുഴുവന്‍ ആശ്രമങ്ങളിലും പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.

രാംപാലിന്റെ ആശ്രമത്തിലുണ്ടായിരുന്ന മുഴുവന്‍ അനുയായികളെയും ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചു വരികയായിരുന്നു.ഹിസാറിലെ ആശ്രമത്തിനകത്ത് കടന്ന പോലീസ് പതിനായിരക്കണക്കിന് അനുയായികള്‍ക്കിടയില്‍ നിന്ന് ഏറെ ശ്രമകരമായാണ് രാംപാലിനെ കണ്ടെത്തിയത്.രണ്ട് ദിവസമായി നടത്തിയ തിരച്ചിലിനൊടുവില്‍ ബുധനാഴ്ച രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്.

INDIANEWS24 NEWDELHI

Leave a Reply