വാഷിംഗ്ടണ്‍: കോടതികളില്‍ ലൈംഗിക ചൂഷണം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് അമേരിക്കന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജോണ്‍ ഗ്ലോവര്‍ റോബോര്‍ട് ജൂനിയര്‍ ഉത്തരവിട്ടു. ആഴ്ച്ചകള്‍ക്ക് മുമ്പ് കോടതിയെ സമീപിച്ച സ്ത്രീകള്‍ക്ക് ഒരു ഫെഡറല്‍ ജഡ്ജിയില്‍ നിന്നു തന്നെ മോശമായ സമീപനം നേരിടേണ്ടി വന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റീസിന്റെ ഉത്തരവ്.
പുതുവര്‍ഷം ശ്രദ്ധാപൂര്‍വ്വമായ പരിശോധനയോടെ തുടങ്ങാം എന്ന് ചീഫ് ജസ്റ്റീസ് പ്രസ്താവനയും ഇറക്കി. ആഴ്ച്ചകള്‍ക്ക് മുമ്പ് കോടതികള്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച്ച വരുത്തിയതായി വ്യക്തമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫെഡറല്‍ ജഡ്ജിക്കെതിരായ ആരോപണത്തെ പരോഷമായി പരാമര്‍ശിച്ചാണ് ചീഫ് ജസ്റ്റീസ് ഇങ്ങനെ പറഞ്ഞത്. തൊഴിലിടങ്ങളില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ സംബന്ധിച്ച ആരോപണങ്ങള്‍ പുനപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോടതികളില്‍ പോരായ്മകളുണ്ടെന്ന് ജുഡീഷ്യറിയുടെ കീഴ്ഘടകത്തിലുണ്ടായ സംഭവങ്ങള്‍ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ടാഴ്ച്ച മുമ്പ് വിരമിച്ച ഒരു ഫെഡറല്‍ ജഡ്ജിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് വാഷിംഗ്ടണ്‍ പോസ്റ്റില്‍ വാര്‍ത്ത വന്നിരുന്നു. പരാതിയുമായെത്തിയ സ്ത്രീകളോട് ജഡ്ജി അശ്ലീല ചുവയോടെ സംസാരിച്ചെന്നും ഇവരുടെ ശരീരത്തില്‍ ആശാസ്യമല്ലാത്ത സ്പര്‍ശനങ്ങളും നടത്തിയെന്നായിരുന്നു ആരോപണം. 15 സ്ത്രീകള്‍ ജഡ്ജിക്കെതിരെ രംഗത്തെത്തിയെന്നായിരുന്നു വാര്‍ത്ത.ഇതിന്റെ തുടര്‍ ദിവസങ്ങളിലായിരുന്നു ജഡ്ജിയുടെ വിരമിക്കല്‍. തന്റെ ഓഫീസിലെ ജീവനക്കാരില്‍ നിന്നാകാം ഇത്തരം മോശം പെരുമാറ്റമുണ്ടായത്. ഇത് തന്റെ അറിവോടെയല്ല, എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ തനിക്ക് അതിയായ ഖേദമുണ്ടെന്നും ജഡ്ജി പിന്നീട് പ്രസ്താവിച്ചു.
INDIANEWS24.COM Washington