728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചടൈയാന്‍ മികച്ച ശ്രമം, പക്ഷെ ഹോളിവുഡ് നിലവാരത്തിലേക്കുയര്‍ന്നില്ല

കൊച്ചി:കാത്തിരിപ്പുകള്‍ക്ക് അവാസനാമായി..സ്റ്റൈല്‍ മന്നന്റെ കൊച്ചടൈയാന്‍ എത്തി.ഇന്ത്യയൊട്ടാകെ ആവേശക്കടലായി മാറി കൊച്ചടൈയാന്‍റെ റിലീസ്.ഗംഭീര ഇനിഷ്യല്‍ കളക്ഷനാണ് ചിത്രം നേടിയത്.ഇന്ത്യയിലെ പ്രഥമ കാപ്ച്വര്‍ ഫോട്ടോ റിയലിസ്റ്റിക് 3 ഡി അനിമേഷന്‍ ഫിലിം എന്ന ഖ്യാതിയുമായാണ് ചിത്രത്തിന്‍റെ വരവ്.രജനീകാന്തിന്‍റെ മകള്‍ സൌന്ദര്യ ആര്‍ അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ കഥ-തിരക്കഥ-സംഭാഷണം നിര്‍വ്വഹിച്ചിരിക്കുനത് പ്രസിദ്ധ സംവിധയാകാന്‍ കെ എസ് രവികുമാറാണ്‌.എ ആര്‍ റഹ്മാനാണ് സംഗീതം.

രജനിയുടെ മാസ്മരിക ശബ്ദമാണ് സിനിമയുടെ ഹൈലൈറ്റ്.അദ്ദേഹത്തിന്‍റെ പഞ്ച് ഡയലോഗുകള്‍ തിയേറ്ററില്‍ തരംഗമാകുന്നു.രജനിയുടെ അനിമേഷന്‍ അവതാരം മോശമായില്ല എന്നെ പറയാനാവൂ.അതേ സമയം നാസറിന്റെ അനിമേഷന്‍ പതിപ്പ് ഗംഭീരമായി.ദീപിക പദുക്കോണ്‍ തന്റെ അനിമേഷന്‍ പതിപ്പ് കണ്ടു സന്തോഷവതിയാകില്ല എന്നുറപ്പ്.ശരത്കുമാര്‍ ശരത് ബാബുവിനെ ഓര്‍മിപ്പിച്ചു.ശോഭന,ജാക്കി ഷ്രോഫ് തുടങ്ങിയവര്‍ തങ്ങളുടെ ലഘു വേഷങ്ങള്‍ മികവുറ്റതാക്കി.അന്തരിച്ച പ്രശസ്ത നടന്‍ നാഗേഷിന്റെ അനിമേഷന്‍ പുനരവതാരം ഹര്‍ഷാരവത്തോടെയാണ് സ്വീകരിക്കപ്പെടുന്നത്.നാഗേഷിനുള്ള മരണാനന്തര ബഹുമതിയായി മാറുകയാണ് കൊച്ചടയാന്‍.

രുദ്രതാണ്ഡവരംഗത്തും കപ്പലിലെ സംഘട്ടനരംഗങ്ങളുടെ സമയത്തും എ ആര്‍ റഹ്മാന്‍ നല്‍കിയ ഗംഭീര സ്കോര്‍ പ്രസ്തുത രംഗങ്ങളെ കൊച്ചടയാന്റെ ഹൈലൈറ്റ്  സീനുകളായി മാറ്റി.പക്ഷെ,കൊച്ചടയാന്‍ ഹോളിവുഡ് ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികവ് പുലര്‍ത്തിയില്ല എന്ന് പറയാതെ വയ്യ.വെറും 100 കോടി മാത്രം ചിലവഴിച്ച ഈ ചിത്രത്തെ ബിഗ്‌ ബജറ്റ് ഹോളിവുഡ് ചിത്രങ്ങളുമായി താരതമ്യം ചെയ്യേണ്ടതില്ല എന്ന ന്യായം മുഖവിലക്കെടുത്താല്‍ കൊച്ചടയാന്‍ ഇന്ത്യന്‍ സിനിമയ്ക്ക് ഒരു വഴികാട്ടിയായി മാറുകയാണ് എന്ന് പറയാം.ഒപ്പം നമ്മുടെ പ്രിയ താരങ്ങള്‍ അമരന്മാരും !

എം ജി ആര്‍-രജനീകാന്ത്-എന്‍ ടി രാമറാവു-പ്രേംനസീര്‍-ജയന്‍ ചിത്രത്തിനായി നമുക്ക് കാത്തിരിക്കാം.

rudrathandavam

INDIANEWS24 MOVIES

 

Leave a Reply