728-pixel-x-90-2-learn
728-pixel-x-90
<< >>

കോംഗോയില്‍ എബോള സ്ഥിരീകരിച്ചു,ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കിൻഷാസ (കോംഗോ)∙ കോംഗോയില് എബോള രോഗബാധ സ്ഥിരീകരിച്ചു. തുടര്‍ന്ന്  ലോകാരോഗ്യ സംഘടന ആരോഗ്യ  അടിയന്തരാവസ്ഥയായി എബോള ബാധയെ പ്രഖ്യാപിച്ച് നേരിടാൻ  നിർദേശിച്ചു. ഉൾപ്രദേശങ്ങളില്‍ മാത്രം കാണപ്പെട്ടിരുന്ന രോഗബാധ രാജ്യത്തു ജനസംഖ്യയിൽ ആറാം സ്ഥാനത്തുള്ള ഗോമ നഗരത്തിലേക്ക് അടുത്തിടെ പടർന്നതാണ് പുതിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. കിഴക്കൻ കോംഗോയിലെ ഈ നഗരത്തിൽ രരണ്ടു പേർക്കാണ് കഴിഞ്ഞ മാസം എബോള സ്ഥിരീകരിച്ചത്. ഇവരിൽ മരിച്ച രണ്ടാമത്തെയാൾ കൂടുതൽ പേരിലേക്കു രോഗം എ…രോഗം എത്തിച്ചിട്ടുണ്ടെന്നാണു സർക്കാർ മുന്നറിയിപ്പ്. 

നാൽപതുകാരനായ ഒരു സ്വർണ ഖനിത്തൊഴിലാളിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഒരു വയസ്സുള്ള മകൾക്കും എബോള ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.എബോള  രോഗബാധയുണ്ടായിരിക്കെത്തന്നെ ഇദ്ദേഹം വീട്ടിലുള്ളവരോട് അടുത്തിടപഴകിയിരുന്നു.അത്യന്തം സങ്കീര്‍ണ്ണമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.കോംഗോയില്‍ നിന്നുള്ള യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാകാന്‍ ഇതര ആഫ്രിക്കന്‍ രാജ്യങ്ങള്‍ നടപടി സ്വീകരിച്ചു’ തുടങ്ങി.കോംഗോയില്‍ നിന്നും മറ്റു  ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ ട്രാന്‍സിറ്റിനായി എത്തുന്ന എത്യോപ്യ’യിലെ ആഡിസ് അബാബ വിമാന ത്താവളത്തിലും കര്‍ശന നടപടികള്‍ സ്വീകരിച്ചു തുടങ്ങി.

INDIANEWS24 ADIS ABABA

Leave a Reply