jio 800x100
jio 800x100
728-pixel-x-90
<< >>

കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ രക്ഷാ പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

മുംബൈ:കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി റിസര്‍വ്വ് ബാങ്ക്.അസാധാരണ സാഹചര്യത്തിലൂടെയാണ് സാമ്പത്തിക രംഗം കടന്ന് പോകുന്നത് എന്ന് വിലയിരുത്തിയാണ് സാമ്പത്തിക രക്ഷാ
ക്കേജുകൾ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിച്ചത്.
രാജ്യത്തെ വളർച്ചാ നിരക്ക് ഇപ്പോൾ പ്രവചനാതീതമാണ്.എത്രകാലം ഈ സാഹചര്യം നീണ്ടുനിൽക്കും എന്നും വ്യക്തമല്ലെന്നും അതിനനുസരിച്ചുള്ള സാമ്പത്തിക സുരക്ഷാ നടപടികൾ വേണമെന്നും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിച്ചു.റിപ്പോ,റിവേഴ്സ് റിപ്പോ നിരക്കുകൾ കുറച്ചു.റിപ്പോ നിരക്ക് 0.75 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 0.90 ശതമാനവുമാണ് കുറച്ചത്.ഭവന വാഹന വായ്പാ വാഹന വായ്പാ പലിശ നിരക്കുകൾ കുറയും.ബാങ്കുകളെ ശക്തിപ്പെടുത്തണമെന്നാണ് ആർബിഐ പ്രഖ്യാപനം.

സിആര്‍ആര്‍ മൂന്ന് ശതമാനമായി കുറച്ചു.ആകെ 3,74,000 കോടി രൂപ വിപണിയിലേക്ക് ഇറക്കാനാണ് നടപടിയെടുക്കുന്നത്.വായ്പകൾക്കെല്ലാം മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു.നിശ്ചിത കാലാവധിയിലുള്ള ലോണുകൾക്കാണ് ഇളവ് കിട്ടുകയെന്ന് രക്ഷാ പ്രഖ്യാപനങ്ങളുമായി രക്ഷാ പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വിശദീകരിച്ചു.ഈ ഘട്ടം കടന്നു പോകും എന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് റിസര്വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.രാജ്യത്തെ ബാങ്കുകൾ എല്ലാം സുരക്ഷിതമാണെന്നും ഗവര്ണര്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.
INDIANEWS24 NEW DELHI DESK

Leave a Reply