728-pixel-x-90-2-learn
728-pixel-x-90
<< >>

കൊവിഡ് ബാധിച്ച് മാഹി ചെറുകല്ലായി സ്വദേശി മഹറൂഫ് (71) മരിച്ചു

കണ്ണൂർ: കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ   ചികിത്സയിലായിരുന്ന  മാഹി ചെറുകല്ലായി സ്വദേശി മഹറൂഫ് (71) മരിച്ചു.  

മാർച്ച് 26നാണ് മഹറൂഫിന് പനി ബാധിക്കുന്നത്. ഇതേ തുടർന്ന് തലശ്ശേരി ടെലി ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടി എത്തിയത്.വൃക്കരോഗവും ഹൃദ്രോഗവും ഉള്ളയാളായിരുന്നു മഹറൂഫ്.

മരിച്ചയാൾ ധാരാളം പേരുമായി സമ്പർക്കത്തിലേർപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. പള്ളിയിൽ പോകുകയും മകന്റെ കൂടെ പെണ്ണുകാണൽ ചടങ്ങിന് പോകുകയും ചെയ്തിരുന്നു. ഇയാൾ ന്യൂ മാഹി, പന്ന്യന്നൂർ,ചൊക്ലി എന്നീ പഞ്ചായത്തുകളിലേക്ക് യാത്ര നടത്തിയതായും വിവാഹത്തിലുൾപ്പെടെ പങ്കെടുത്തതായും റിപ്പോർട്ടുകളുണ്ട്.

INDIANEWS24 KANNUR DESk



Leave a Reply