jio 800x100
jio 800x100
728-pixel-x-90
<< >>

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി  കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത്  ഉടലെടുത്ത  പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു.രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) പത്ത് ശതമാനം വരുന്ന പാക്കേജാണ് പ്രഖ്യാപിച്ചത്. ‘ആത്മനിര്‍ഭര്‍ അഭിയാന്‍‘ എന്നാണ് സാമ്പത്തിക സാമ്പത്തിക പാക്കേജിന്റെ പേര് നല്‍കിയിരിക്കുന്നത്.

ചെറുകിട വ്യവസായങ്ങള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍, മധ്യവര്‍ഗം എന്നിവര്‍ക്കെല്ലാം പാക്കേജിന്റെ പ്രയോജനം ലഭിക്കും. പാക്കേജിന്റെ വിശദാംശങ്ങള്‍ നാളെ പ്രഖ്യാപിക്കും. സാമ്പത്തിക പരിഷ്‌കരണത്തിന്റെ ആദ്യ ചുവടുവെപ്പാണിത്. എല്ലാ തൊഴില്‍ മേഖലകള്‍ക്കും നേട്ടമുണ്ടാകും. ആഗോള മത്സരത്തിന് രാജ്യത്തെ സജ്ജമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.   കോവിഡ് 19 നെതിരായ പരാട്ടത്തില്‍ രാജ്യം തോറ്റുകൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെതിരായ യുദ്ധത്തിലാണ് രാജ്യം. ഇത്തരം സാഹചര്യം രാജ്യം ഇതുവരെ നേരിട്ടിട്ടില്ല. രാജ്യത്ത് നിരവധി ജീവനുകള്‍ നഷ്ടമായി. പലര്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. നാം കീഴടങ്ങുകയോ തോറ്റുകൊടുക്കുകയോ ഇല്ല. പോരാട്ടം തുടരും. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു,

കൊവിഡ് പ്രതിസന്ധി രാജ്യത്തിനു പുതിയ അവസരങ്ങളും നല്‍കുന്നുണ്ടെന്നും ഭാരതത്തിന്റ്റ് ഉല്‍പ്പന്നങ്ങള്‍ ആഗോളമാക്കാന്‍ നാം പ്രവര്ത്തികണമെന്നും നരേന്ദ്ര മോദി പറഞ്ഞു.പ്രാദേശിക വിപണികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

INDIANEWS24 NEWDELHI DESK

Leave a Reply