728-pixel-x-90-2-learn
728-pixel-x-90
<< >>

കൊല്ലുന്നതിലൂടെ സന്തോഷം ലഭിക്കുമെന്ന് പിടിയിലായ ഉസ്മാന്‍ ഖാന്‍

ശ്രീനഗര്‍:ജമ്മുകശ്മീരില്‍ ജീവനോടെ പിടിയിലായ ഉസ്മാന്‍ ഖാന്‍ താന്‍ പാക്കിസ്ഥാന്‍ ഭീകരനെന്ന് സമ്മതിച്ചു.ഇന്ത്യയിലേക്കെത്തിയത് കൊല്ലുന്നതിന് വേണ്ടിയാണെന്ന് ഇയാള്‍ പറഞ്ഞു.കൊല്ലുന്നതിലൂടെ സന്തോഷം ലഭിക്കുമെന്നായിരുന്നു ഇയാളുടെ മൊഴി.

ബുധനാഴ്ച്ച പുലര്‍ച്ചെ ബി എസ് എഫ് ജവാന്‍മാര്‍ക്കുനേരെ അക്രമം നടത്തുന്നതിനിടെ നാട്ടുകാരാണ് ഉസ്മാനെ പിടികൂടിയത്.ഇയാളുടെ ആക്രമണത്തില്‍ രണ്ട് ബി എസ് എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു.മുംബൈ ഭീകരാക്രമണക്കേസില്‍ കഴുവേറ്റപ്പെട്ട അജ്മല്‍ കസബിന് ശേഷം ഇന്ത്യയില്‍ ജീവനോടെ പിടിയിലാകുന്ന പാക് ഭീകരനാണ് ഉസ്മാന്‍ ഖാന്‍.ഇപ്പോള്‍ ഇയാള്‍ ബി എസ് എഫ് കസ്റ്റഡിയിലാണ് ഉള്ളത്.

അതിര്‍ത്തിയിലെ ഇരുമ്പു മുള്‍വേലികള്‍ മറിച്ചുകടന്നിട്ടില്ല ഇന്ത്യയിലേക്ക് എത്തിയത്.മലമുകളില്‍ തങ്ങിയശേഷം മഞ്ഞുപൊഴിഞ്ഞപ്പോള്‍ താഴ്‌വരയിലേക്ക് ഇറങ്ങുകയായിരുന്നു.ആക്രമണം നടത്തുന്നതിന് പണം ലഭിച്ചിട്ടില്ലെന്നും ഉസ്മാന്‍ പറയുന്നു.മൂന്നുദിവസം കഴിഞ്ഞപ്പോള്‍ ഭക്ഷണം തീര്‍ന്നു.അപ്പോള്‍ ഒരുവീട്ടില്‍ കയറി ഭക്ഷണം മോഷ്ടിച്ച് കഴിച്ചതായും ഉസ്മാന്‍ ഖാന്‍ പറഞ്ഞു.

INDIANEWS24.COM Srinagar

Leave a Reply