728-pixel-x-90-2-learn
728-pixel-x-90
<< >>

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു

കാസർകോട്:വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും  മൃതദേഹങ്ങള്‍ കല്യോട്ട് കൂരാങ്കരയിൽ പ്രത്യകം തയ്യാറാക്കിയ സ്ഥലത്ത് അടുത്തടുത്തായായി സംസ്കരിച്ചു.മുദ്രാവാക്യം വിളികളാൽ മുഖരിതമായിരുന്നു സംസ്കാരച്ചടങ്ങ്. ഇരുവരുടെയും മാതാപിതാക്കളും കൂട്ടുകാരും ബന്ധുക്കളും മൃതദേഹങ്ങൾ ചിതയിലേക്കെടുത്തപ്പോൾ പൊട്ടിക്കരഞ്ഞു. പോസ്റ്റ്‍മോർട്ടം നടപടികൾ പൂർത്തിയാക്കി ഒരുമണിയോടെയാണ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ആരംഭിച്ച വിലാപ യാത്രയിൽ കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരനും ടി സിദ്ദിഖ് അടക്കമുള്ള നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും അനുഗമിച്ചു.കാഞ്ഞങ്ങാട് വച്ച് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും അന്തിമോപചാരം അർപ്പിച്ചു.

ഇരുവരുടെയും കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത്കോണ്‍ഗ്രസ് വ്യാപകമായി ഹര്‍ത്താല്‍ ആചരിച്ചു. പലയിടത്തും സ്വകാര്യ വാഹനങ്ങൾ തടഞ്ഞു. സുരക്ഷാ മുൻ കരുതലുകൾക്കായി നാല് പ്ലാറ്റൂൺ അധിക പൊലീസിനെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. സംഭവം നടന്ന കല്യോട്ടും കാസർകോട് നഗരത്തിലും ഇന്നലെ രാത്രി അക്രമങ്ങൾ നടന്നിരുന്നെങ്കിലും ഇന്ന് ശാന്തമായിരുന്നു.

INDIANEWS24 KASARGODE DESK

Leave a Reply