728-pixel-x-90-2-learn
728-pixel-x-90
<< >>

കൊല്ലം ബൈപാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നാടിന് സമര്‍പ്പിച്ചു

കൊല്ലം:വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി.കൊല്ലം ബൈപാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. ബൈപാസ് പൂര്‍ത്തീകരിച്ചത് സംസ്ഥാന സര്‍ക്കാരിന്‍റെ പങ്കാളിത്തത്തോടെയെന്ന് നരേന്ദ്ര മോദി പറഞ്ഞു. കേരളം കടന്നുപോയത് പ്രളയം പോലെ ദുഷ്കരമായ കാലഘട്ടത്തിലൂടെയാണ്.  ചില പദ്ധതികള്‍ 30 വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. ഇത് ജനങ്ങളോടുള്ള ക്രൂരതയെന്നും പ്രധാനമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ  ആശ്രാമം മൈതാന‌ത്തെ  പ്രത്യേക വേദിയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ നൂറുകണക്കിനാളുകൾ  പങ്കെടുത്തു. dc-Cover-01sl0a2agh6dg8pjbs6bfruri5-20190116010549.Medi

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.ഗെയിൽ പൈപ്പ് ലൈൻ പദ്ധതി മുടങ്ങിക്കിടന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അതുമായി മുന്നോട്ട് പോവുകയാണ്.  2020 ൽ ജലപാത പൂർണ്ണതയിലത്തിക്കും.  കേരളത്തിൽ ഒന്നും നടക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പരാതി പരിഹരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ബൈപ്പാസ് പൂര്‍ത്തികരണം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നേട്ടമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അഭിപ്രായപ്പെട്ടു. ബൈപ്പാസിന്‍റെ എഴുപത് ശതമാനം പണിയും പൂര്‍ത്തിയാക്കിയത് സംസ്ഥാന സര്‍ക്കാരെന്നും മന്ത്രി ഉദ്ഘാടനവേദിയില്‍ വ്യക്തമാക്കി. ബൈപ്പാസ് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന ചടങ്ങിന്‍റെ സ്വാഗതം പ്രസംഗം നടത്തുകയായിരുന്നു മന്ത്രി ജി.സുധാകരന്‍.പ്രധാനമന്ത്രിയെ ഗവർണർ പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ഷാൾ അണിയിച്ച്‌ ഉപഹാരം സമ്മാനിച്ചു. 

കേന്ദ്രമന്ത്രി അൽഫാൺസ് കണ്ണന്താനം, മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിഅമ്മ, കെ രാജു, എംപിമാരായ കെ സോമപ്രസാദ്, എൻ കെ പ്രേമചന്ദ്രൻ, വി മുരളീധരൻ, സുരേഷ്‌ഗോപി, എംഎൽഎമാരായ എം മുകേഷ്,  വിജയൻപിള്ള, ഒ രാജഗോപാൽ എന്നിവർ പങ്കെടുത്തു.

INDIANEWS KOLLAM DESK  

Leave a Reply