jio 800x100
jio 800x100
728-pixel-x-90
<< >>

ക്വാറന്റൈന്‍ ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രയെ സസ്പെന്‍ഡ് ചെയ്തു

കൊല്ലം:ക്വാറന്റൈന്‍ ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കലക്ടര്‍ ഉത്തര്‍പ്രദേശ് സ്വദേശി അനുപം മിശ്രയെ സസ്പെന്‍ഡ് ചെയ്തു.അനുപം മിശ്രക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ പരാതിപ്രകാരം കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.

ക്വാറന്റൈയിനിലായിരുന്ന യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ അനുപം മിശ്ര കൊല്ലം തേവള്ളിയിലുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സില്‍നിന്നാണ് അനുമതിയില്ലാതെ കടന്നത്. 2016 ഐഎഎസ് ബാ്ച്ചുകാരനായ ഇദ്ദേഹം മധുവിധു ആഘോഷിക്കാന്‍ സിംഗപ്പൂര്, മലേഷ്യ എന്നിവിടങ്ങളിലെ യാത്രയ്ക്ക്
അവധിയെടുത്തിരുന്നു.യാത്രയ്ക്ക് ശേഷം 18ന് തിരികെയെത്തി സര്‍വീസില്‍ പ്രവേശിച്ചു.

ഐപിസി 269 ( പകര്‍ച്ചവ്യാധി പകര്‍ത്തുന്ന സഞ്ചാരം) 270 ( മാരകരോഗം പകര്‍ത്തുന്ന പ്രവ്യത്തി) ,271 ( ക്വാറന്റയിന്‍ ചട്ടം ലംഘനം), 188 (സര്‍ക്കാര്‍ സര്‍വീസ് ചട്ടം ലംഘനം ) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ്.നാലു വകുപ്പുകള്‍ക്കുമായി മൂന്നര വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. ക്വാറന്റയിന്‍ സ്വന്തം വീട്ടിലാണെന്ന് കരുതിയാണ് സ്ഥലംവിട്ടതെന്നാണ് അനുപം മിശ്രയുടെ വിശദീകരണം.
INDIANEWS24 TVPM DESK

Leave a Reply