കണ്ണൂര്‍: കൊലയാളി ഗെയിം ബ്ലൂവെയില്‍ കളിച്ച് മരിച്ചെന്ന സംശയവുമായി മറ്റൊരു രക്ഷിതാക്കള്‍ കൂടി രംഗത്ത്. കണ്ണൂര്‍ സ്വദേശിയായ ഐ ടി ഐ വിദ്യാര്‍ത്ഥി സാവന്തിന്റെ മാതാപിതാക്കളാണ് ബ്ലൂവെയിലിനെതിരെ തിരിഞ്ഞിരിക്കുന്നത്. ആത്മഹത്യാ പ്രേരണയുണ്ടാക്കുന്ന മാരക ഗെയിമിന്റെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നതാണ് ഈ അച്ഛനെയും അമ്മയെയും സംശയത്തിലാഴ്ത്തിയത്.
ഇക്കഴിഞ്ഞ മേയിലാണ് സാവന്ത് തൂങ്ങിമരിച്ചത്. മാനസിക സമ്മര്‍ദ്ദമാകാം മരണകാരണമെന്നാണ് കരുതിയത്. എന്നാല്‍ മരിക്കുന്നതിന് കുറച്ചുനാളുകള്‍ക്ക് മുമ്പ് കോമ്പസുകൊണ്ട് കൈയ്യിലും നെഞ്ചിലും കുത്തി വരച്ച് മുറിവുണ്ടാക്കുയും ബ്ലെയ്ഡിന് വരഞ്ഞതായും ഇവര്‍ പറയുന്നു. കുടാതെ ഒരുരാത്രിയില്‍ സാവന്തിനെ കാണാതായശേഷം തിരച്ചില്‍ നടത്തിയപ്പോള്‍ കടല്‍ പാലത്തില്‍ വച്ച് കണ്ടെത്തുകയായിരുന്നുവെന്നും പറയുന്നു.
അതേ സമയം മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, ഐ ടി വകുപ്പ് സെക്രട്ടറി എന്നിവര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിഷന് നിര്‍ദേശിച്ചിരിക്കുന്നത്.
INDIANEWS24.COM Kannur