728-pixel-x-90-2-learn
728-pixel-x-90
<< >>

കൊലപാതകമടക്കം വിവിധ ക്രൂരകൃത്യങ്ങള്‍; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി കുട്ടികളുടെ നേരെ നടന്ന വിവിധ അക്രമസംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാകേസ് എടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

ഒരു കൊലപാതകം അടക്കമുള്ള ക്രൂരമായ ആക്രമണങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ വന്നിരുന്നു. കോഴിക്കോട് ഒരു വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്തിയിരുന്നു. കൂടാതെ ബാലഭവനില്‍ അന്തേവാസികളായ കുട്ടികള്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമങ്ങള്‍, കോഴിക്കോട് ചാത്ത മംഗലത്ത് ഒമ്പത് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ അദ്ധ്യാപകന്‍ നടത്തിയ ലൈംഗീതിക്രമം എന്നീ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

വയനാട്, മീനങ്ങാടിയിലെ ബാലഭവനിലെ അന്തേവാസികളായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാ ക്കിയ സംഭവത്തില്‍ കമ്മീഷന്‍ വയനാട് ജില്ലാ പോലീസ് മേധാവി, ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസര്‍ എന്നിവരോട് 15 ദിവസ ത്തനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് ചാത്തമം ഗലത്ത് 9 പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അദ്ധ്യാപകന്‍ പീഢനത്തിനിരയാക്കിയ സംഭവത്തില്‍, ജില്ലാ പോലീസ് മേധാവി, ജില്ലാചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസര്‍, ചൈല്‍ഡ്‌ലൈന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, എന്നിവരോട് കമ്മീഷന്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് തേടി. കോഴിക്കോട് കുന്ദമംഗലത്ത് 9-ാം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂള്‍ പരിസരത്ത് കുത്തേറ്റ് മരിച്ച സംഭവത്തില്‍ കമ്മീഷന്‍, ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്‌, ജില്ലാ പോലീസ് മേധാവി, എന്നിവരോട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആവശ്യ പ്പെട്ടു.

INDIANEWS24.COM T V P M

Leave a Reply