കൊച്ചി:കൊലക്കേസ് വാദത്തിന് പ്രതിഭാഗത്തും വാദിഭാഗത്തും വക്കീലന്മാരില്ലാതെ വന്നപ്പോള്‍ ജസ്റ്റീസുമാര്‍ അതൃപ്തി അറിയിച്ച് ഇറങ്ങിപ്പോയി.തുടര്‍ച്ചയായി രണ്ട് ദിവസം ഇതു തന്നെ സംഭവിച്ചതോടെയാണ് ഡിവിഷന് ബെഞ്ച് ജഡ്ജിമാര്‍ അഭിഭാഷകരുടെ നിരുത്തരവാദത്തിനെതിരെ ശക്തമായി പ്രതികരിച്ചത്.ജസ്റ്റിസുമാരായ കെ ടി ശങ്കരനും ബി സുധീന്ദ്രയുമാണ് വ്യാഴാഴ്ച്ച അതൃപ്തരായത്.
കൊലക്കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നവരുടെ അപ്പീലുകള്‍ പരിഗണിച്ചപ്പോഴാണ് അതാത് കക്ഷികളുടെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാകാതിരുന്നത്.ഇത് മൂലം കേസുകള്‍ മാറ്റിവയ്ക്കുന്നതിനോ കൂടുതല്‍ നടപടികളുമായി മുന്നോട്ടുപോകാനോ കോടതിക്ക് കഴിഞ്ഞില്ല.ബുധനാഴ്ച്ചയും സമാനമായ സംഭവം ഉണ്ടായി.തുടര്‍ച്ചയായി രണ്ട് ദിവസം ഇത്തരത്തില്‍ സംഭവം അരങ്ങേറിയപ്പോഴാണ് ജസ്റ്റിസുമാര്‍ നിലപാട് കടുപ്പിച്ചത്.കോടതി നടപടികള്‍ നിര്‍ത്തി വച്ച് അവര്‍ ഇറങ്ങിപ്പോയി.
അഭിഭാഷകരുടെ ഭാഗത്തു നിന്നുണ്ടായത് കൃത്യവിലോപമാണ് എന്ന് അതാത് കക്ഷികളെ കോടതിക്ക് നേരിട്ട് അറിയിക്കാം.കൂടാതെ കക്ഷികള്‍ക്ക് അഭിഭാഷകരെ മാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും കോടതിക്ക് അറിയിക്കാവുന്നതാണ്.ഇത്തരത്തിലുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നു വ്യക്തമാക്കിയിട്ട് കൂടിയാണ് ഡിവിഷന് ബെഞ്ച് പിരിഞ്ഞത്.അതേസമയം,വ്യാഴാഴ്ച്ച കോടതിയില്‍ പരിഗണിക്കുന്ന കേസുകളുടെ ലിസ്റ്റ് സംബന്ധിച്ച വിവരം ഹൈക്കോടതി വെബ്സൈറ്റില്‍ നിന്ന് ലഭിക്കാതിരുന്നതിനാലാണ് കോടതിയില്‍ ഹാജരാകാന്‍ സാധിക്കാത്തതിരുന്നതെന്ന് അഭിഭാഷകര്‍ പറയുന്നു.
INDIANEWS24.COM Kochi