ബ്രിട്ടീഷ് കൊളംബിയ:എന്തുകൊണ്ട്, എങ്ങനെയെന്നു ചോദിച്ചാല്‍ ശാസ്ത്രീയമായ നിരീക്ഷണങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല,എന്നാല്‍ സാധാരണയായി കൊതുകുകള്‍ നലപ്പോലെ ഉണ്ടാകാറുള്ള ഒരു സ്ഥലത്ത് വളരെയധികം കുറവ് വന്നിരിക്കുന്നു.കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ എന്ന പ്രവിശ്യയിലുള്ള ലോവര്മെയിന്ലാന്ഡിലാണ് ഈ പ്രതിഭാസം ഉണ്ടായിരിക്കുന്നത്.ഇതിന് തെളിവായി ഇവിടെ നിത്യവും ജീവിക്കുന്ന കുറേ മനുഷ്യര്‍ പ്രമുഖ മാധ്യമത്തിനു വേണ്ടി സാക്ഷ്യപ്പെടുത്തിയതാണിക്കാര്യം.
ബ്രിട്ടീഷ് കൊളംബിയ പ്രദേശത്ത് ചൂട് കൂടിയ സമയമാണിത്.ഈ സമയത്ത് എല്ലായിടത്തെയും പോലെ ധാരാളമായി കൊതുകുകള്‍ പെരുകേണ്ടതാണിവിടെ.എന്നാല്‍ ബ്രിട്ടീഷ് കൊളംബിയയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ലോവര്‍ മെയിന്‍ലാന്‍ഡില്‍ സംഭവിച്ചിരിക്കുന്നത് നേരേ തിരിച്ചാണ്.കെട്ടി നില്ക്കുന്നതും അഴുക്കുള്ളതുമായ വെള്ളത്തില്‍ ഉള്‍പ്പെടെ കൊതുകളെല്ലാം അപ്രത്യക്ഷമാണെന്ന് പലരും പറയുന്നു.
INDIANEWS24.COM Lower Mainland